BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

കൊവിഡ് ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ആ മൂന്ന് ‘സി’കള്‍ ഇവയാണ്

Abin by Abin
October 15, 2020
in Health
0
കൊവിഡ് ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ആ മൂന്ന് ‘സി’കള്‍ ഇവയാണ്
674
VIEWS
Share on FacebookShare on Whatsapp

കൊവിഡ് സമ്പര്‍ക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ മൂന്ന് ‘സി’ കള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മൂന്ന് ‘സി’കള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് ഡോ.ദീപു സദാശിവന്‍. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ കുറിപ്പിലാണ് ഡോക്ടര്‍ ഇക്കാര്യം വിശദമാക്കുന്നത്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
717
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
134

ഇന്‍ഫോ ക്ലിനിക്ക് ലേഖനം:
??ഒടുവില്‍ കോവിഡുമായി നേര്‍ക്കുനേര്‍??ഒഴിവാക്കേണ്ട മൂന്നു ‘സി’ കള്‍.

ഒരു മാസ്‌ക് തലയുടെ പരിസരത്തുണ്ടേല്‍ സുരക്ഷിതരായെന്നോ, കടമ നിര്‍വഹിച്ചെന്നോ, പോലീസിനി പിടിക്കൂല്ലല്ലോ എന്നോ ഒക്കെ കരുതി സുരക്ഷാ നടപടികളില്‍ ഉപേക്ഷ കാണിക്കുന്നവരുണ്ട്. എന്നാല്‍ സാധ്യമായ എല്ലാ കരുതല്‍ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാല്‍ മാത്രമേ രോഗം വരുന്നത് പരമാവധി ഒഴിവാക്കാന്‍ കഴിയൂ. അടുപ്പമുള്ളവര്‍ക്ക് കോവിഡ് രോഗം വരുന്നതിന്റെയും, ആ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുടെയും അനുഭവങ്ങള്‍ നേരിട്ടറിയും കാലമായി. പലര്‍ക്കും ലഘുവായി വന്നു പോവുന്നു, എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടാവുന്നത് ആകാംഷ തരുന്നതും, മരണം പോലുള്ളവ വേദനാജനകവുമാണ്.

കോവിഡിന് പിടി കൊടുക്കാതിരിക്കാന്‍ നാമിതുവരെ അവലംബിച്ചിരുന്ന സൂത്രവാക്യങ്ങളില്‍ പ്രധാനം SMS എന്ന് ചുരുക്കിയിരുന്ന Sanitization, Mask, Social Distancing ആണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവിലൂടെ പോലും കോവിഡ് പടരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല എന്ന് സി.ഡി.സി പ്രസ്താവിച്ച സാഹചര്യത്തില്‍ കുറെ കാര്യങ്ങള്‍ക്കു കൂടി നാം കൂടുതല്‍ പ്രാധാന്യം കൊടുക്കണം. അതായത് മുറികളില്‍ വായൂ സഞ്ചാരം ഉറപ്പു വരുത്തല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, അടഞ്ഞ മുറികളില്‍ സമയം ചിലവഴിക്കുന്നത്, കൂടുതല്‍ നേരം അടുത്തിടപഴകുന്ന സമ്പര്‍ക്ക സാധ്യതകള്‍ എന്നിവ ഒഴിവാക്കുക എന്നത് കൂടി പ്രാധാന്യത്തോടെ പാലിക്കേണ്ടതുണ്ട്.

Avoid the three ‘C’s എന്നാല്‍ എന്തൊക്കെ?
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഒന്നാണ് മൂന്നു ‘C’ കള്‍ ഒഴിവാക്കുകയെന്നത്. രോഗം പകരാനുള്ള റിസ്‌ക് വളരെയധികം കൂട്ടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ.
?????? Crowded Places – തിരക്കേറിയ സ്ഥലങ്ങള്‍ അഥവാ ആള്‍ക്കൂട്ടം ഒഴിവാക്കല്‍.
?????? Close Contact Settings – അടുത്ത് ഇടപഴകും വിധം സമ്പര്‍ക്ക സാധ്യതയുള്ള അവസ്ഥ
?????? Confined and enclosed spaces – അടഞ്ഞ വായൂ സഞ്ചാരം കുറവുള്ള മുറികള്‍

CDC യുടെ കണ്ടെത്തല്‍ പ്രകാരം ഏതൊക്കെ സാഹചര്യത്തിലാണ് വായുവിലൂടെ രോഗം പകരാന്‍ സാധ്യത ഉള്ളത്?
*അടഞ്ഞ വായൂ സഞ്ചാരം ഇല്ലാത്തയിടത്ത് , ശ്വാസകോശ സ്രവകണങ്ങള്‍ പ്രസരിപ്പിക്കുന്ന ഒരു രോഗിയുടെ സാന്നിധ്യം 30 മിനിട്ടിനു മുകളില്‍ തുടങ്ങി മണിക്കൂറുകളോളം ഉണ്ടായിരിക്കുമ്പോള്‍.
*ശരിയായ വെന്റിലേഷന്‍ / വായൂ സഞ്ചാര ക്രമീകരണം ഇല്ലെങ്കില്‍ ഇത്തരം സ്രവകണികകള്‍ കൂടുതല്‍ നേരം മുറിക്കുള്ളിലെ വായുവില്‍ തങ്ങി നില്‍ക്കുകയും, പകര്‍ച്ചാ സാധ്യത കൂട്ടുകയും ചെയ്യുന്നു.
*ഇത്തരം ഇടങ്ങളില്‍ രോഗസാധ്യതയുള്ള ആള്‍ക്കാരുമായി, രോഗം പകര്‍ത്തുന്ന അവസ്ഥയില്‍ ഉള്ള ആള്‍ കൂടുതല്‍ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ആ ഇടത്തു രോഗ സാധ്യതയുള്ള ആള്‍ എത്തുമ്പോഴോ.
??ദീര്‍ഘ സമയം സ്രവകണികകളുമായി സമ്പര്‍ക്കം, സ്രവകണികകള്‍ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ പ്രസരിപ്പിക്കുന്ന പ്രക്രിയകള്‍ ഉദാ: ഉച്ചത്തില്‍ സംസാരിക്കുക, പാടുക, വ്യായാമം ചെയ്യുക etc.

ശ്രദ്ധിക്കേണ്ടവ എന്തൊക്കെ?
?? A. പൊതുയിടങ്ങളില്‍ – തിരക്ക് / ആള്‍ക്കൂട്ടം ഒഴിവാക്കുക
കഴിയുന്നതും അവസരങ്ങളില്‍, കഴിയുന്നത്ര ആള്‍ക്കാര്‍ ഇത് പാലിച്ചാല്‍ പൊതു ഇടങ്ങളില്‍ തിരക്ക് ഒഴിവാക്കാം.
?? 1. ഓണ്‍ലൈന്‍ പര്‍ച്ചേസ് കൂടുതല്‍ ശീലമാക്കുക. നിലവില്‍ പ്രാദേശിക കച്ചവടക്കാര്‍ പോലും ഫോണില്‍ വിളിച്ചു പറയുകയോ/ വാട്‌സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയോ ചെയ്താല്‍ വീട്ടു പടിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇത് പോലുള്ള ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തുക.
?? 2. സാമൂഹിക പരിരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍, റെസിഡെന്റ്‌സ് അസോസിയേഷനുകള്‍ / പ്രാദേശിക സംഘടനകള്‍ / കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്ക് കഴിയും.
??a. ഒരു റെസിഡന്റ് ഏരിയയിലെ ഓരോ വീട്ടിലെയും പല ആളുകള്‍ പല ദിവസങ്ങളിലായി പല കടകളിലും പല ചന്തകളിലുമൊക്കെ ആയി അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇറങ്ങി നടക്കുന്നു എന്നു കരുതുക അത്രമേല്‍ രോഗവ്യാപന സാധ്യത കൂടും
??b. വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേകം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു ആവശ്യമായ ചുരുക്കം ആള്‍ക്കാരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഗ്രൂപ്പുകള്‍ രൂപീകരിക്കാം.
ഉദാ: പലവ്യഞ്ജനങ്ങള്‍, മരുന്നുകള്‍, മറ്റു അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ നിക്ഷിപ്തമായ വ്യക്തികള്‍ പുറത്തുള്ള കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കൃഷിക്കാര്‍, പാല്‍ സൊസൈറ്റികള്‍, മത്സ്യഫെഡ് ഔട്ട് ലെറ്റുകള്‍ എന്നിവയുമായി വസ്തുവകകള്‍ വിതരണം ചെയ്യാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാവുന്നതാണ്.
??c. വയോധികര്‍ക്കും മറ്റും പാചക വാതകം പോലുള്ളവ എടുക്കാനും, ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ്കള്‍ ചെയ്തു കൊടുക്കാനും സാങ്കേതിക അറിവുള്ളവര്‍ സഹായിക്കാന്‍ സൗകര്യം ഉണ്ടാക്കാം.
??d. ഓണ്‍ലൈന്‍ ബില്ലടയ്ക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു വേണ്ടി ആ സേവനം ചെയ്തു കൊടുക്കാന്‍ ഒരാളെ നിയോഗിക്കാവുന്നതാണ്.
??ഇതിലൂടെ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്ക സാധ്യത പരമാവധി കുറയ്ക്കാം. ഇനി അഥവാ ഒരു വ്യക്തിക്ക് രോഗം വന്നാലും അയാള്‍ രോഗം പകര്‍ത്താനിടയുള്ള സാധ്യതയും ആളുകളുടെ എണ്ണവും പരമാവധി കുറയ്ക്കാം.
?? 3. തിരക്ക് കണ്ടാല്‍ ഒഴിവാക്കുക.
‘ഇത്ര നാള്‍ സാമൂഹികമായ ഇടപഴകലുകള്‍ ഇല്ലാതിരുന്ന മടുത്തു, ഇനി വയ്യ, എന്തേലും ആവട്ടെ അല്പം ഒന്ന് റിലാക്‌സ് ചെയ്തില്ലേല്‍ പറ്റില്ല’ എന്ന നിലയ്ക്ക് ചിന്തിക്കുന്നവരുണ്ട്.
??ഈ ചിന്താഗതി അപകടമാണ്, താല്‍ക്കാലികമായ ഈ ഒരു ‘ഉന്മേഷവും ‘ രോഗം വന്നാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളുമായി തുലനം ചെയ്താല്‍ ഇത്തരം ‘റിലാക്‌സേഷനുകള്‍’ അത്ര റിസ്‌ക് എടുക്കാന്‍ പോന്ന മൂല്യമുള്ളതല്ല എന്ന് മനസ്സിലാവും. നാം നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യമാണ് തുലാസ്സിലാക്കുന്നത്.
? a. ആള്‍ക്കൂട്ടം ഉണ്ടാവുന്ന മീറ്റിങ്ങുകള്‍, യോഗങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കി ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ ഉപയോഗപ്പെടുത്തുക.
? b. വിവാഹമോ, നൂലുകെട്ടോ, മരണം പോലുമായാലും ചടങ്ങുകള്‍ കോവിഡ് പോട്ടോക്കോള്‍ ലംഘിച്ചു നടത്താതിരിക്കുക, പങ്കെടുക്കാതിരിക്കുക.
?? B . ഓഫീസുകളില്‍ / തൊഴിലിടങ്ങളില്‍
?i. സര്‍ക്കാര്‍ ഓഫീസുകളിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരും, അത് പ്രയോജനപ്പെടുത്താന്‍ പൊതു സമൂഹവും പരമാവധി ശ്രമിക്കണം.
?ii. പൊതുജനങ്ങളില്‍ നിന്ന് മാത്രമല്ല. സഹ പ്രവര്‍ത്തകരില്‍ നിന്നും രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുക, അത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
?iii, ഇടവേളകളിലെ അടുത്തിടപഴകല്‍ അപകടമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കാണിക്കുന്ന ഒരു അബദ്ധമാണ് ഇടവേളകളിലെ ഇടപഴകല്‍. മാസ്‌ക് താഴ്ത്തി വെച്ച് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്, ഒപ്പം കളി ചിരി വര്‍ത്തമാനം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് കൂടുതലും, എന്നാല്‍ അതായത് പൂര്‍ണ്ണ ആരോഗ്യാവസ്ഥയില്‍ മുന്‍പില്‍ കാണുന്ന ആളുകളും രോഗം പകര്‍ത്താം എന്ന് ഓര്‍ക്കുക. കോവിഡ് ഭീഷണി മാറും വരെ അടുത്തിടപഴകല്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്.

?iv. ഹോട്ടലുകള്‍ / ക്യാന്റീനുകള്‍ എന്നിങ്ങനെയുള്ള ഭക്ഷണശാലകള്‍ പരമാവധി സമ്പര്‍ക്ക സാധ്യത ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കഴിയുന്നതും പാഴ്‌സലുകള്‍ വാങ്ങണം.
വായൂ സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
?v. ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നിട്ട് പരമാവധി വായൂ സഞ്ചാരം ഉറപ്പാക്കണം.
?vi. എ. സി പ്രവര്‍ത്തിപ്പിച്ചാല്‍ പോലും ജനാലകള്‍ തുറന്നിടണം.
?vii. ശുചിമുറികള്‍ ഉപയോഗിക്കുമ്പോള്‍
?ഒരാള്‍ ഉപയോഗിച്ച് കഴിഞ്ഞു പരമാവധി സമയം കഴിഞ്ഞു വേണം അടുത്തയാള്‍ ഉപയോഗിക്കാന്‍. കുറഞ്ഞത് രണ്ടു മിനിറ്റ് എങ്കിലും ഇടവേള പാലിക്കുക.
?വായൂ സഞ്ചാരം ഉറപ്പാക്കാന്‍ ശുചി മുറികളില്‍ / ഇടുങ്ങിയ മുറികളില്‍ മുഴുവന്‍ സമയവും എക്‌സ്‌ഹോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുക.
?ശുചിമുറിക്കുള്ളിലും മാസ്‌ക് ഉപയോഗിക്കുക.
?സ്പര്‍ശന സാധ്യത ഏറെയുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലഷ് ബട്ടണുകള്‍ എന്നിവ ഉപയോഗിച്ച ശേഷവും,
ശുചിമുറികളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
?ടോയ്ലെറ്റിന്റെ മൂടി അടച്ചു വെച്ചതിനു ശേഷം ഫ്‌ലഷ് ചെയ്യുന്നതാവും ഉചിതം.
?viii, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍.
?പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക, പാലിക്കാന്‍ മറ്റുളളവരെയും പ്രേരിപ്പിക്കുക, ലംഘിക്കുന്നത് കണ്ടാല്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
?ഔദ്യോഗിക വാഹനങ്ങളില്‍ പരമാവധി കുറച്ചു പേര്‍ മാത്രം സഞ്ചരിക്കുക, സ്ഥിരം ഒരു ടീം വരുന്ന ഡ്യൂട്ടി ക്രമീകരിക്കുക, മറ്റു ടീമിലുള്ളവരുമായി ഇടപഴകാതിരിക്കുക. വാഹനങ്ങളുടെ ജനാലകള്‍ താഴ്ത്തി വെക്കുക, മുഴുവന്‍ സമയവും മാസ്‌ക് ഉപയോഗിക്കുക.

?ix, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
??ഔദ്യോഗികമായും അനൗദ്യോഗികമായും അനാവശ്യമായി ഒത്തു ചേരലുകള്‍, ചടങ്ങുകള്‍ പങ്കെടുക്കുന്നത് ഇത്യാദി ഒഴിവാക്കുക.
??അനാരോഗ്യം മറച്ചു വെച്ച് ജോലിക്കു ഹാജരാവാതിരിക്കുക.
??ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ ദാതാവ് ലീവ് നല്‍കുകയും, ആരോഗ്യ സംവിധാനത്തെ സമീപിക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്യണം.
?? ഒടുവിലായി ഒരിക്കല്‍ കൂടി പറയട്ടെ ,മാസ്‌ക് പോലുള്ള കരുതലുകള്‍ മുന്‍പ് സ്വീകരിച്ചതു പോലെ തുടരണം.സുരക്ഷയ്ക്കായി ഹെല്‍മെറ്റ് വെക്കാന്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ ഉള്ള ഒഴിവുകഴിവുകള്‍ പോലെ പലതും കോവിഡ് സുരക്ഷ നിര്‍ദ്ദേശങ്ങളെ ഒഴിവാക്കാനും പറയാറുണ്ട്. അത് പാടില്ല,??ഗുണനിലവാരമുള്ള മാസ്‌ക് തന്നെ ധരിക്കുക.

??തുണി മാസ്‌ക്കുകള്‍ 4 -6 മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കാവൂ. മാസ്‌ക് അണുവിമുക്തമാക്കാതെ ഉപയോഗിച്ച് കൊണ്ടിരുന്നാല്‍ രോഗവ്യാപന സാധ്യത കൂടും.
??മാസ്‌ക് ഇടയ്ക്കു താഴ്ത്തി വെച്ച് സംസാരിക്കുക, മാസ്‌കിന്റെ മുന്‍ഭാഗത്ത് തൊടുക പോലുള്ള കാര്യങ്ങള്‍ പാടില്ല.
??അലക്ഷ്യമായി മാസ്‌ക് ഉപേക്ഷിക്കാന്‍ പാടില്ല, ഉപയോഗിച്ച മാസ്‌ക് കുട്ടികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും കയ്യില്‍ എത്താതെ സൂക്ഷിക്കണം.
?? ‘കോവിഡിനൊപ്പം ജീവിക്കാം’ എന്നാല്‍, കോവിഡ് വന്നോട്ടേ എന്ന് കരുതി കാര്യങ്ങളെ ലാഘവത്തോടെ എടുക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. കൊറോണ വൈറസിന് പിടി കൊടുക്കാതെ സമര്‍ത്ഥമായി അതിജീവിക്കുക എന്നാണ്.
എഴുതിയത്; ഡോ: ദീപു സദാശിവന്‍

Tags: info clinic

Related Posts

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
Kerala News

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

September 5, 2021
118
ZIKA virus | bignewslive
Health

സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു

July 9, 2021
14
mutated covid | bignewslive
Health

‘രൂപം മാറ്റി’ കൊറോണ: ബ്രിട്ടിഷ് സ്‌ട്രെയിന്‍ ഭീഷണിയാകുമോ?; ആരോഗ്യ വിദഗ്ധര്‍ പറയുന്നു

December 21, 2020
840
കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്; വിദഗ്ധര്‍ പറയുന്നു
Health

കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്; വിദഗ്ധര്‍ പറയുന്നു

October 7, 2020
193
തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് മാറുമോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
Health

തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് മാറുമോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

September 28, 2020
130
കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കൈകാര്യം ചെയ്താല്‍ രോഗം പകരുമോ; വിദഗ്ധര്‍ പറയുന്നു
Health

കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കൈകാര്യം ചെയ്താല്‍ രോഗം പകരുമോ; വിദഗ്ധര്‍ പറയുന്നു

July 31, 2020
102
Load More
Next Post
പ്രശസ്ത സിനിമാ വസ്ത്രാലങ്കാരക ഭാനു അത്തയ്യ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കർ ജേതാവ്

പ്രശസ്ത സിനിമാ വസ്ത്രാലങ്കാരക ഭാനു അത്തയ്യ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കർ ജേതാവ്

രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി ലക്ഷ്മി പ്രമോദും ഭർത്താവും ഓഫീസിലെത്തി; ഇപ്പോൾ വേണ്ട, സമയമായില്ലെന്ന് ക്രൈംബ്രാഞ്ച്

രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി ലക്ഷ്മി പ്രമോദും ഭർത്താവും ഓഫീസിലെത്തി; ഇപ്പോൾ വേണ്ട, സമയമായില്ലെന്ന് ക്രൈംബ്രാഞ്ച്

സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാം; മാസ്‌ക് വേണം സാനിറ്റൈസറും; തുപ്പുന്നതിന് വിലക്ക്; വീണ്ടും ഇളവുകൾ നൽകി കേന്ദ്രം

സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാം; മാസ്‌ക് വേണം സാനിറ്റൈസറും; തുപ്പുന്നതിന് വിലക്ക്; വീണ്ടും ഇളവുകൾ നൽകി കേന്ദ്രം

Discussion about this post

RECOMMENDED NEWS

ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് , കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ തുന്നിക്കെട്ടി, വേദന തിന്ന് യുവാവ് കഴിഞ്ഞത് മാസങ്ങളോളം

ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് , കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ തുന്നിക്കെട്ടി, വേദന തിന്ന് യുവാവ് കഴിഞ്ഞത് മാസങ്ങളോളം

8 hours ago
10
‘ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്, പിന്നാലെ വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കി’ , ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാളി വൈദികന്‍ ഫാ. സുധീർ

‘ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്, പിന്നാലെ വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കി’ , ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാളി വൈദികന്‍ ഫാ. സുധീർ

10 hours ago
8
പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

9 hours ago
7
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കും; മന്ത്രി കെബി ഗണേഷ് കുമാര്‍

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version