ടൊവീനോ സംയുക്ത താരജോടികളായി എത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍06. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന്‌കൊണ്ടിരിക്കുകയാണ്. കാശ്മീരിലെ ലേ ലഡാക്കിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.
സിനിമാ ഷൂട്ടിങിനിടെയുള്ള താരജോടികളുടെ കൊച്ചു തമാശകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. മഞ്ഞ് വാരി പരസ്പരം എറിയുന്ന വീഡിയോ ആണ് ആരാധകര്‍ പങ്കുവെച്ചത്. വളരെ രസകരമായ ഈ വീഡിയോ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.
ചിത്രം എടക്കാട് ബറ്റാലിയന്‍06 ന്റെ ചിത്രീകരണത്തിനിടെയാണ് നടന്‍ ടൊവീനോ തോമസിന് പൊള്ളലേറ്റത്. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. അതേസമയം ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് തിരക്കഥ.
😂😂😂
Posted by Kailas Menon on Sunday, July 7, 2019











Discussion about this post