BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്, പുരുഷമേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അനന്തര ഫലമാണിത്; ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അമലാ പോള്‍

ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ പറയുന്ന കാരണം

Anitha P by Anitha P
June 27, 2019
in Entertainment, Tamil Movie
0
ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്, പുരുഷമേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അനന്തര ഫലമാണിത്; ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അമലാ പോള്‍
95
VIEWS
Share on FacebookShare on Whatsapp

ചിത്രീകരണം പുരോഗമിക്കുന്ന വിജയ് സേതുപതി ചിത്രമായ വിഎസ്പി33 എന്ന ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമലാ പോള്‍. താന്‍ സിനിമയില്‍ സഹകരിക്കുന്നില്ലെന്നും പറഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് എന്നാണ് അമലാ പോള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ സംഭവം നടന്നത് തന്റെ ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ ടീസര്‍ പുറത്തുവിട്ടതിന് ശേഷമാണെന്നും ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ വിജയ് സേതുപതിക്ക് യാതൊരു പങ്കില്ലെന്നും താരം വ്യക്തമാക്കി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘വളരെ നിരാശയോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന വിഎസ്പി33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്താക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ പറയുന്ന കാരണം. എനിക്കെതിരെ ഇതുവരെ ആരും ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാന്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവ് പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ എന്റെ പ്രതിഫലം വരെ ഉപേക്ഷിച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകര്‍ താമസസൗകര്യം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചിരുന്നെങ്കില്‍ അത് ചിത്രത്തിന്റെ ബജറ്റിനെ തന്നെ സാരമായി ബാധിച്ചേനേ. ഒരുപാട് ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയായിരുന്നു അത്. രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. കാരണം സമയം പോയാല്‍ വലിയ നഷ്ടം സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആടൈ എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ വളരെ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍ ഉണ്ടാക്കിയത്. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല.

ഇപ്പോള്‍ വിഎസ്പി33 എന്ന ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി മുംബൈയില്‍ എത്തിയിരിക്കുകയാണ്. ഈ സമയത്താണ് നിര്‍മ്മാതാവ് രത്‌നവേലുകുമാര്‍ ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലെന്നും ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് ഞാന്‍ പറഞ്ഞുവെന്നും അതുകൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്താക്കുകയാണ് എന്നും പറഞ്ഞാണ് മെസേജ് അയച്ചത്. ചിത്രത്തിന്റെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വേണ്ടി സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയാണ് ഇവിടെ വന്നത്. ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇത് പുരുഷ മേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണെന്നും ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത’ എന്നുമാണ് പുറത്തിറക്കിയ കുറിപ്പില്‍ അമല വ്യക്തമാക്കിയത്.

#VSP33 #TheTruth pic.twitter.com/jETkOIpyba

— Amala Paul ⭐️ (@Amala_ams) June 27, 2019

Tags: amala paultamil movievsp33

Related Posts

സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം
India

സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

July 14, 2025
8
മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
Entertainment

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

July 13, 2024
32
balaji|bignewlsive
Entertainment

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

March 30, 2024
37
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം
Entertainment

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

March 2, 2024
1.9k
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ
Entertainment

രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ

December 25, 2023
226
Load More
Next Post
കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല; വെള്ളത്തിനായി നേട്ടോട്ടമോടി ചെന്നൈ!

കാലവര്‍ഷം കനിഞ്ഞില്ല; കേരളവും വരള്‍ച്ചയിലേക്ക് ! ഡാമുകളിലും വെള്ളമില്ല

പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു; ‘ബേബി ഇന്ത്യ’ എന്ന് ഓമനപേരിട്ട് യുഎസ് പോലീസ്, കുഞ്ഞിനെ ദത്തെടുക്കാന്‍ ജനപ്രവാഹം

പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു; 'ബേബി ഇന്ത്യ' എന്ന് ഓമനപേരിട്ട് യുഎസ് പോലീസ്, കുഞ്ഞിനെ ദത്തെടുക്കാന്‍ ജനപ്രവാഹം

ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘം തെരച്ചില്‍ തുടരുന്നു

ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘം തെരച്ചില്‍ തുടരുന്നു

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

24 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version