മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്.
ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്റെ വേഷത്തിലാണ് നിമിഷ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായിക വിധു വിന്‍സെന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘സ്റ്റാന്‍ഡ് അപ്പ്’ വിധുവിന്റെ രണ്ടാമത്തെ ചിത്രമാണ്.
‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായികയാണ് വിധു വിന്‍സെന്റ്. ഈ ചിത്രത്തിലൂടെ 2016 ലെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും വിധു വിന്‍സെന്റ് കരസ്ഥമാക്കിയിരുന്നു. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജീവിതം പറഞ്ഞ ചിത്രം രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.
















Discussion about this post