കൊച്ചി: അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായര്‍. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ലെന്നും സരിത പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പുലൂടെയാണ് സരിതയുടെ പ്രതികരണം. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ത്തെന്നും സരിത കുറിപ്പില്‍ ആരോപിക്കുന്നു.
ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തതെന്നും സരിതയുടെ കുറിപ്പില്‍ പറയുന്നു.
സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല.
ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന… ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാന്‍ ഉള്ളത്.
















Discussion about this post