ചെന്നൈ: മീ ടൂ ആരോപണങ്ങളില്‍ കുഴങ്ങിയ തമിഴ് ചലച്ചിത്രലോകത്തെ ഞെട്ടിച്ച് സൂപ്പര്‍താരത്തിനെതിരെ യുവനടിയുടെ ആരോപണം. തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെയാണ് മീ ടു വെളിപ്പെടുത്തലുമായി മലയാളിയായ ശ്രുതി ഹരിഹരന്‍ രംഗത്തെത്തിയത്.
2017ല്‍ പുറത്തിറങ്ങിയ നിപുണന്‍ എന്ന ചിത്രത്തില്‍ അര്‍ജുനൊപ്പം അഭിനയിച്ച താരമാണ് ശ്രുതി ഹരിഹരന്‍. ചിത്രീകരണത്തിനിടെ അര്‍ജുനില്‍ നിന്നും ഉണ്ടായ മോശം അനുഭവം ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രുതി പങ്കുവയ്ക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് നിപുണന്‍. പത്ത് അമ്പതോളം പേരുടെ മുമ്പില്‍ വെച്ചാണ് അര്‍ജുന്‍ മോശമായി പെരുമാറിയത്. സിനിമയിലേക്ക് ചുവടുവച്ചേപ്പാള്‍ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളും നല്ല അനുഭവങ്ങളും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ ഞാന്‍ ഉള്‍പ്പെടുന്ന സിനിമാ വ്യവസായത്തെക്കുറിച്ചോര്‍ത്ത് ലജ്ജിച്ചാണ് ഇത് എഴുതുന്നത്. എന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സിനിമ എന്നെ സഹായിച്ചു. പക്ഷേ പല സന്ദര്‍ഭങ്ങളിലും ഞാന്‍ അസ്വസ്ഥയായിരുന്നു, സുരക്ഷിതയല്ലെന്ന് തോന്നി, ശ്രുതി പറയുന്നു.
കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് പല അതിക്രമങ്ങളും നടക്കുന്നത്. അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരം തന്നെ നഷ്‌പ്പെട്ടേക്കാം. ഒന്നുകില്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പകരം മറ്റൊരാള്‍. ഇതാണ് ചിലരുടെയെങ്കിലും നിലപാട്.
അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം ഒരു ദ്വിഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതാണ്. ഒപ്പം അഭിനയിക്കുന്നതില്‍ വളരെയധികം ഉത്സാഹത്തിലായിരുന്നു. അര്‍ജുന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ കൈകാര്യം ചെയ്തത്. ചെറിയ ഒരു ഡയലോഗിന് ശേഷം ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു.
റിഹേഴ്‌സലിന്റെ സമയത്ത് അനുവാദം പോലും ചോദിക്കാതെ അര്‍ജുന്‍ എന്നെ കെട്ടിപ്പിടിച്ചു. വളരെയധികം ചേര്‍ത്ത് പിടിച്ച് ഇതുപോലെ ചെയ്താല്‍ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടു പോയി. സിനിമയില്‍ കാര്യങ്ങള്‍ റിയലിസ്റ്റിക്കായി അഭിനയിക്കണമെന്ന പക്ഷക്കാരിയാണ് ഞാനും. പക്ഷെ അര്‍ജുന്റെ പെരുമാറ്റം എനിക്ക് തെറ്റായി തോന്നി. ചിലപ്പോള്‍ വളരെ പ്രൊഫഷണലായതുകൊണ്ടാകാം അദ്ദേഹം അത് ചെയ്തത്. പക്ഷെ ഞാന്‍ അത് വെറുത്തു.
ക്യാമറ റോള്‍ ചെയ്യുന്നതിന് മുന്‍പ് സീനുകള്‍ റിഹേഴ്‌സല്‍ നടത്താറുണ്ട്. അഭിനേതാവിന്റെ ശരീരഭാഷ, അവതരണ രീതി ഇതൊക്കെ മനസിലാക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍ക്ക് മുന്‍പ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ഈ സംഭവത്തിന് മുമ്പോ പിന്‍പോ എനിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് അസ്വസ്ഥയാണെന്ന് മനസിലാക്കിയ സംവിധായകന്‍ റിഹേഴ്‌സല്‍ ഒഴിവാക്കി സീനുകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. എന്റെ മേക്ക് അപ്പ് ടീമിനോടും ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.
എന്റെ തൊഴിലിടത്തില്‍ അന്‍പതോളം ആളുകള്‍ക്ക് മുന്നില്‍വെച്ചാണ് ഇത് സംഭവിച്ചത്. അയാളുടെ അണ്‍ പ്രൊഫഷണല്‍ രീതികള്‍ സഹിക്കുന്നതിന് പകരം ഒഴിഞ്ഞ് മാറാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് തിരിഞ്ഞോടാന്‍ തോന്നിയില്ല. കരാര്‍ ഒപ്പിട്ടതിനാല്‍ ഞാന്‍ ജോലിയില്‍ തുടര്‍ന്നു. അസഹ്യമായ അയാളുടെ കുത്തുവാക്കുകള്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ എനിക്ക് അപ്രിയമാക്കി. ഷൂട്ടിന് ശേഷമുള്ള അയാളുടെ ചില ക്ഷണങ്ങള്‍ എന്നെ ഭയപ്പെടുത്തി. അയാളോടോ ഞാന്‍ സുരക്ഷിതമായ അകലം എപ്പോഴും പാലിച്ചു. പക്ഷെ അയാള്‍ക്ക് മാറാന്‍ ഭാവമില്ലായിരുന്നു ശ്രുതി പറയുന്നു
2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വരലക്ഷ്മി, വൈഭവ്, പ്രസന്ന തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു.
Discussion about this post