ആരാധകരേറെയുള്ള അവതാരകയും നടിയുമായ പേളി മാണിയ്ക്ക് രണ്ടാമത്തെ കണ്‍മണിയായി പെണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് കുടുംബത്തില്‍ കുഞ്ഞതിഥിയെത്തിയ സന്തോഷം പങ്കുവച്ചത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു.
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുളള ആദ്യ ചിത്രം പേളിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഞങ്ങള്‍ വീണ്ടുമൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുപാട് നന്ദി’ എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്. നിരവധി ആരാധകരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്.

കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിക്കുന്ന പേളിയുടെ ചിത്രത്തിന് താഴെയും ആശംസകള്‍ നിറയുകയാണ്. നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. ആദ്യമായാണ് ഞാനവളെ കൈയ്യിലെടുത്തിരിക്കുകയാണ്. അവളുടെ മൃദുവായ ചര്‍മ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടും… സന്തോഷകരമായ കണ്ണുനീര്‍ പൊഴിഞ്ഞു, ഇന്ന് ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായതില്‍ അഭിമാനിക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് സ്‌നേഹ പ്രാര്‍ത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം എത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു എന്നു പറഞ്ഞാണ് പേളി കുഞ്ഞിനൊപ്പമുളള ആദ്യ ചിത്രം പങ്കുവച്ചത്.
2019ല്‍ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. നില ബേബിയാണ് ആദ്യത്തെ കുഞ്ഞ്. നില ബേബിയും ആരാധകരേറെയുള്ള കുഞ്ഞ് താരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലായതും വിവാഹവുമെല്ലാം. സോഷ്യലിടത്ത് സജീവമാണ് താരങ്ങള്‍.
View this post on Instagram
















Discussion about this post