സാനിയ-മാലിക്ക് ദമ്പതികളുടെ കുഞ്ഞിന്റെ ധാരാളം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും മുഖം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിന്റെ ചിരിക്കുന്ന മുഖം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് സാനിയ മിര്‍സ. വളരെ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
കൂടാതെ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, നേഹ ദൂപിയ, ഫറാ ഖാന് ഉള്‍പ്പെടെ കുഞ്ഞ് ഇസാന് ആശംസയറിയിച്ച് കമന്റിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സാനിയ- മാലിക്ക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ‘ലോകത്തോട് ഹലോ പറയാനുള്ള സമയമാണിതെന്ന് ചിത്രത്തിനൊപ്പം സാനിയ കുറിച്ചു.
Discussion about this post