മുംബൈ: അഫ്ഗാനിസ്ഥാനിലെ പ്രമുഖ ക്രിക്കറ്ററുമായി വിവാഹം ഉറപ്പിച്ച ബോളിവുഡ് നടി ആർഷി ഖാനും കുടുംബവും ഇപ്പോൾ ആശങ്കയിലാണ്. താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാൻ താരവുമായി ഉറപ്പിച്ച വിവാഹം മുടങ്ങുമോയെന്നാണ് നടി ആർഷിയുടെ ആശങ്ക
ടെലിവിഷൻ-ഇന്റർനെറ്റ് താരവും മോഡലും അഭിനേത്രിയുമാണ് ആർഷി ഖാൻ. കഴിഞ്ഞവർഷമാണ് അഫ്ഗാൻ ദേശീയതാരവുമായി ആർഷിയുടെ വിവാഹം ഇരുകുടുംബങ്ങളും ചേർന്ന് ഉറപ്പിച്ചത്.
പക്ഷെ, നിലവിലെ അഫ്ഗാനിലെ സാഹചര്യങ്ങളിൽ ബന്ധം മുന്നോട്ടുപോകാൻ സാധ്യത കുറവാണെന്നാണ് ആർഷി തന്നെ പറയുന്നത്.
അതേസമയം, ഇവർ വിവാഹമുറപ്പിച്ച ക്രിക്കറ്റ് താരമാരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്റെ പിതാവിന്റെ സുഹൃത്തിന്റെ മകനാണ് താരം. തന്റെ കുടുംബവേരുകൾ അഫ്ഗാനിലാണെന്നും ആർഷി വ്യക്തമാക്കി.
Discussion about this post