കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഗൂഗിളിന്റെ പുതിയ കണ്ടുപിടിത്തത്തില്‍ അമ്പരന്നിരിക്കുകയാണ് താരം. ബെസ്റ്റ് ആക്ടര്‍ ഇന്‍ ദ യൂണിവേഴ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്റെ പേരാണ് വരുന്നതെന്നും പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പോസ്റ്റ് പൂര്‍ണ്ണ രൂപം
മക്കളേ…
ദേ ..ഒരു അത്ഭുതം ..
”Best actor in the Universe’ എന്ന് നിങ്ങള്‍ google സെര്‍ച്ച് ചെയ്തു നോക്ക് . എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി screen shots അയച്ചു തന്നു ട്ടോ .. അപ്പോഴാണ് ഞാന്‍ വിശ്വസിച്ചത് .
എല്ലാവര്‍ക്കും നന്ദി .
(വാല്‍കഷ്ണം ..വയറു വേദനിക്കും വരെ തമാശകള്‍ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.??
ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കിലും ചെയ്യുക.????
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ എയര്‍ പിടിക്കാതെ കൂളാവുക. കൂടെ ചിന്മുദ്രയും പിടിക്കുക .
കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക…
ഓര്‍ക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.??
സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍…..
”ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍”)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള്‍ നിങ്ങളൂം, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
Discussion about this post