‘നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കാന്‍ എന്റെ മകനെ വളര്‍ത്തുകയാണ്’ മലയാളികളുടെ പ്രിയങ്കരിയായ മേഘ്ന രാജിന്റെ വാക്കുകളാണ് ഇത്. അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്കും മേഘ്ന രാജിനും അടുത്തിടെയാണ് ഒരു മകന് ജനിച്ചത്. ഈ മകനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം കുറിച്ചത്. മേഘ്നയ്ക്കും അച്ഛനും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് പൊസിറ്റീവായിരുന്നു. മികച്ച ചികിത്സ ഡോക്ടര്‍മാര്‍ തരുന്നുണ്ടെന്ന് മേഘ്ന രാജ് പ്രതികരിച്ചു.
തനിക്കൊപ്പമുള്ള സ്ത്രീകളെ നല്ല രീതിയില്‍ കാണുന്ന കുട്ടിയായി മകനെ വളര്‍ത്തുമെന്നാണ് മേഘ്ന രാജ് പറയുന്നത്. മേഘ്ന രാജിന്റെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ചിരഞ്ജീവി സര്‍ജയുടെ മരണം എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ചിരഞ്ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ടായിരിക്കും താന്‍ ജീവിക്കുകയെന്നായിരുന്നു മേഘ്ന രാജ് പറഞ്ഞത്.
Discussion about this post