നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. നടിയും ഭാര്യയുമായ മേഘ്‌ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവ് സര്‍ജ മരണപ്പെട്ടത്. ഇത് പ്രേക്ഷകരെയും ഒന്നടങ്കം കണ്ണീരാഴ്ത്തിയ വിയോഗം കൂടിയായിരുന്നു.
പിന്നീടുള്ള മേഘ്‌നയുടെ ഓരോ വിശേഷങ്ങളും ഏറെ സ്‌നേഹത്തോടെയാണ് ഏവരും സ്വീകരിച്ചത്. മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നതിന് ശേഷം ഈയടുത്താണ് കുട്ടിയുടെ മുഖം ആരാധകരെ കാണിച്ചത്. ഇപ്പോഴിതാ ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുകയാണ് മേഘ്‌നയും കുഞ്ഞും ചേര്‍ന്ന്.
ജൂനിയര്‍ ചിരു എന്നാണ് കുഞ്ഞിന്റെ പേര്. ചിന്റു എന്നാണ് വിളിപ്പേര്. ചിന്റുവിനെ മടിയിലിരുത്തി അവന്റെ വിരലുകള്‍ കൊണ്ട് ഫോണിലെ പ്ലേ ബട്ടണ്‍ അമര്‍ത്തിയാണ് മേഘ്‌ന ട്രെയിലര്‍ പുറത്ത് വിട്ടത്. സംഭവത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കെ രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തില്‍ ഡബ് ചെയ്തിരിക്കുന്നത് സഹോദരന്‍ ധ്രുവ് സര്‍ജയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
Discussion about this post