നടി മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരത്തിന്റെയും കുഞ്ഞിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
അടുത്ത കുടുംബാംഗങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. പ്രത്യേകമായി തയ്യാറാക്കിയ കലാഘട്‍ഗി തൊട്ടിലായിരുന്നു കുഞ്ഞിനായി ഒരുക്കിയത്. കര്‍ണ്ണാടകയിലെ ധരാവാഡ് ജില്ലയില്‍ നിന്നുള്ള ശില്‍പ്പികളാണ് തൊട്ടില് തയ്യാറാക്കിയത്. പ്രത്യേകമായി രൂപകല്പന ചെയ്ത തൊട്ടിലാണ് ഇത്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ദൈവീകമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് തൊട്ടില്.
തൊട്ടിലില്‍ കിടന്ന് ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മേഘ്നയും കുടുംബാംഗങ്ങളും സന്തോഷത്തോടെ കുഞ്ഞിന് അടുത്ത് നില്ക്കുന്ന ചിത്രവും വൈറലായി കഴിഞ്ഞു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമാക്കാനാണ് കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്. മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജിവി സര്‍ജയുടെ വിയോഗം. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
Discussion about this post