സൂപ്പര്‍ ഹിറ്റ് ചിത്രം ‘ചാര്‍ലി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
‘കൂടെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തേട്ടന്‍ മറ്റൊരു എഴുത്തുകാരനില്‍ നിന്ന് കേട്ട ഈ കഥയെ കുറിച്ച് എന്നോട് പറയുന്നത്. അന്നുമുതല്‍, ആ ചിത്രം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ ആ ചിത്രവുമായി മാര്‍ട്ടിനും ഛായാഗ്രാഹകന്‍ ഷൈജുവും വരികയാണ്. ഒപ്പം ചാക്കോച്ചന്‍, ജോജു, നിമിഷ, വിനയ് തുടങ്ങിയ മികവുറ്റ അഭിനേതാക്കളും. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട്’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.
‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post