മക്കള്‍ സെല്വന് എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി ടെലിവിഷന്‍ ടോക്ക് ഷോ അവതാരകനായി എത്തുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് താരമായി മാറിയ വിജയ് സേതുപതി, വിക്രം വേദ എന്ന ചിത്രത്തിലെ നെഗറ്റീവ് ഷെഡ് ഉള്ള റോളിലൂടെയാണ് തെന്നിന്ത്യയുടെ പ്രിയപെട്ട മക്കള്‍ സെല്‍വനായി മാറിയത്.
പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്കായി എടുക്കുന്ന പ്രയത്നത്തിന്റെ പേരിലും മറ്റ് സിനിമകള്‍ക്കായുള്ള സഹായ മനോഭാവത്തിന്റെ പേരിലും വിജയ് സേതുപതി ശ്രദ്ധ നേടിയിട്ടുണ്ട്. അയ്യാ എന്ന പ്രായമുള്ള കഥാപാത്രമായി എത്തുന്ന സീതാകാത്തിയില്‍ വന്‍ പ്രതീക്ഷയാണ് വിജയ് സേതുപതിക്കുള്ളത്.
96 എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് മക്കള്‍ സെല്വന്. ഇപ്പോള്‍ ഇതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം വില്ലനായി എത്തുകയാണ് വിജയ് സേതുപതി ,കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിലൂടെ ആണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റേതായി വന്ന പോസ്റ്ററുകളും പാട്ടുകളും എല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. നവാസുദ്ദിന്‍ സിദ്ധിഖ്, ബോബി സിംഹ, തൃഷ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട് .
ഈ തിളക്കത്തിനിടയിലാണ് പുതിയ വാര്‍ത്ത പുറത്തു വന്നത് സണ്‍ ടീവി അവതരിപ്പിക്കുന്ന പുതിയ ടോക്ക് ഷോ അവതാരകനായി വിജയ് സേതുപതി എത്തുന്നു. പരിപാടിയുടെ പ്രോമോ സണ്‍ ടീവി പുറത്തു വിട്ടിട്ടുണ്ട്. ഏറെ ആകാംക്ഷയോടെയാണ് മക്കള്‍ സെല്‍വന്റെ ടോക്ക് ഷോക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
Discussion about this post