50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഡബ്ബിംഗിന് അവാര്‍ഡ് നേടിയത് നടന്‍ വിനീതായിരുന്നു. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ ഡബ്ബിംഗിനാണ് വിനീതിന് അവാര്‍ഡ് ലഭിച്ചത്. ലൂസിഫറില്‍ വിവേക് ഒബ്‌റോയ്ക്ക് വേണ്ടിയും മരക്കാറില്‍ അര്‍ജുനും വേണ്ടിയുമാണ് വിനീത് ഡബ്ബ് ചെയ്തത്.
ഇപ്പോഴിതാ അവാര്‍ഡ് നേട്ടത്തില്‍ ജൂറിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് വിനീത് രംഗത്ത് എത്തിയിരിക്കുകയാണ്. ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദിയെന്ന് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരം നന്ദി അറിയിച്ചത്.
വിനീതിന്റെ കുറിപ്പ്;
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള അവാര്‍ഡിന് തെരഞ്ഞെടുത്തതിന് ബഹുമാനപ്പെട്ട ജൂറിക്കും കേരള സര്‍ക്കാരിനും നന്ദി അറിയിക്കുന്നു. ബഹുമതി ലൂസിഫറിന്റെയും മരക്കാറിന്റെയും പ്രവര്‍ത്തകര്‍ക്കായി പങ്കിടുന്നു. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍, പ്രിയേട്ടന്‍, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫറിന്റെ അസോസിയേറ്റ് സംവിധായകന്‍ വാവ എന്നിവര്‍ക്ക്. അഭിനന്ദനം അറിയിച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിനയം നിറഞ്ഞ പ്രണാമം. മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും ഹൃദയംഗമായ അഭിനന്ദനങ്ങള്‍.
My sincere gratitude to the Respected Jury and Government of Kerala for the State Film Award for dubbing artiste male…
Vineeth Radhakrishnan यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०
















Discussion about this post