കൊവിഡ് പ്രതിസന്ധി കാലത്ത് സിനിമാ മേഖലയ്ക്ക് ഉണ്ടായ കനത്ത തിരിച്ചടിക്കിടെ ആശ്വാസമായി ചില വാർത്തകൾ. സീ യു സൂൺ ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം ചലച്ചിത്ര അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കൈമാറി.
സീ യു സൂൺ ചിത്രത്തിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും പത്തു ലക്ഷം രൂപയാണ് മനീഷ് നാരായണനും ഫഹദ് ഫാസിലും ചേർന്ന് ഫെഫ്കയ്ക്ക് കൈമാറിയത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ചെക്ക് ഏറ്റുവാങ്ങുന്ന ചിത്രമടക്കം സോഷ്യൽമീഡിയയിലൂടെ വാർത്ത പുറത്തുവിട്ടത്.
”സീ യു സൂൺ’ എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്‌നേഹം, സാഹോദര്യം’- ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
വരുമാനം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചലച്ചിത്ര അണിയറ പ്രവർത്തകർക്ക് ഫെഫ്ക ധനസഹായവും മറ്റ് സഹായങ്ങളും ചെയ്തു നൽകുന്നുണ്ട്. ഇതിലേക്കായി സംഭാവനയായാണ് സീ യൂ സൂൺ അണിയറ പ്രവർത്തകർ വരുമാന വിഹിതം കൈമാറിയിരിക്കുന്നത്.
"സീ യു സൂൺ" എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും…
Posted by Unnikrishnan B on Sunday, 4 October 2020















Discussion about this post