ഇന്നും തമിഴിലെ മുന്‍നിര നായികമാരില്‍ മുന്‍പന്തിയിലാണ് തൃഷ. സഹനടിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച തൃഷ ചുരുങ്ങിയ കാലം കൊണ്ടാണ് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. തൃഷ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷത്തിലേറെയായി.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ വഴിത്തിരിവായ 21 വര്‍ഷം പഴക്കമുള്ള ഒരോര്‍മ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.
മിസ്സ് ചെന്നൈ ആയി തെരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ജീവിതം മാറിയ ദിവസം’ എന്ന അടികുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 1999ലെ മിസ്സ് ചെന്നൈ ആയിരുന്നു തൃഷ. അതാണ് സിനിമയിലേക്ക് തൃഷയ്ക്ക് അവസരം തുറന്നു കൊടുത്തത്.
‘ജോഡി’ എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേയ്‌സ ലേയ്‌സ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധ നേടുന്നത്. വിക്രമിനൊപ്പം അഭിനയിച്ച സാമി, വിജയിയുടെ നായികയായി അഭിനയിച്ച ഗില്ലി എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് തൃഷ തമിഴിലെ മുന്‍നിര താരമായി മാറിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 96 എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്.
30/09/1999👑
The day my life changed…❤️#MissChennai1999 pic.twitter.com/ZsxJMThH0T— Trish (@trishtrashers) September 30, 2020
















Discussion about this post