കൊവിഡ് വൈറസ് ബാധമൂലം ചികിത്സയില്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോട് നന്ദി അറിയിച്ച് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് താരം നന്ദി അറിയിച്ചത്. ‘നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ അറിയുന്നു. പ്രാര്‍ത്ഥന കേള്‍ക്കുന്നു. നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്’ എന്നാണ് അഭിഷേകിനും ഐശ്വര്യക്കും ആരാധ്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബിഗ് ബി കുറിച്ചത്.
അതേസമയം ചികിത്സയില്‍ കഴിയുന്ന ബച്ചന്‍ കുടുംബത്തിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്ത് എത്തിയിരുന്നു. അവര്‍ സുരക്ഷിതരാണെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ഐശ്വര്യ റായ്യുടെ ആരോഗ്യനില മോശമല്ലെന്നുമാണ് മുംബൈ നാനാവതി ആശുപത്രി അധികൃതര്‍ പിടിഐയോട് വ്യക്തമാക്കിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഐശ്വര്യയെയും മകളെയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
T 3598 – We see your love .. we hear your prayers .. we fold our hands 🙏🙏🙏🙏 .. in gratitude and thanks ! pic.twitter.com/PMMCRMS4FT
— Amitabh Bachchan (@SrBachchan) July 18, 2020















Discussion about this post