വിജയ് സേതുപതി നായകനായി എത്തുന്ന എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതി തന്റെ ട്വിറ്ററിലൂടെ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വിജയ് സേതുപതിയുടെ മാസ് ലുക്കിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നവാഗതനായ ഡെല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അതിഥി റാവു ഹൈദരി, മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Here it is #TughlaqDurbar first look
#TughlaqDurbarFirstLook @Lalit_SevenScr | @7screenstudio | @DDeenadayaln | @rparthiepan | @aditiraohydari | @mohan_manjima | @thinkmusicindia pic.twitter.com/UC9twndABz
— VijaySethupathi (@VijaySethuOffl) July 8, 2020
Discussion about this post