BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം’; ഡബ്ല്യൂസിസിക്കെതിരെ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍

Anitha P by Anitha P
July 7, 2020
in Entertainment
0
‘തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം’; ഡബ്ല്യൂസിസിക്കെതിരെ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി  സേവ്യര്‍
36
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പ്രതികരിച്ചത്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത് എന്നാണ് സ്റ്റെഫി ഫേസ്ബുക്കില്‍ കുറിച്ചത്. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് സങ്കടകരമാണെന്നും സ്റ്റെഫി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേസമയം ഡബ്ല്യൂസിസിയുടെ പ്രധാന ഭാരവാഹികളിലൊരാളായ സംവിധായികയുടെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് താന്‍ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ കാരണം പോലും പറയാതെ തന്നെ ആ പ്രൊജക്ടില്‍ നിന്നും മാറ്റിയെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് താങ്ങും തണലുമാകുന്നത് ഫെഫ്കയാണെന്നും തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാമെന്നും സ്റ്റെഫി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റെഫി സേവ്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

2017ല്‍, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, ”സ്റ്റെഫി’ ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് ‘ എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് WCC നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം.

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

Tags: costume designer stephy xaviormalayalam movieWCC

Related Posts

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി
Entertainment

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

January 7, 2026
13
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Entertainment

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

December 24, 2025
15
sreenivasan|bignewslive
Kerala News

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

December 21, 2025
9
kalamandalam sathyabhama
Kerala News

10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ച, ദിലീപിന്റെ സിനിമ 100 ദിവസം ഓടാന്‍ 1001 തേങ്ങ വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ

December 19, 2025
6
ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും,  മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി

November 23, 2025
2
നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ
Entertainment

നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ

October 25, 2025
64
Load More
Next Post
അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല, ഇത് സഹിക്കാവുന്നതിലുമപ്പുറം; ചേച്ചിയുടെ വേര്‍പാടില്‍ വേദനയോടെ വീണ

അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല, ഇത് സഹിക്കാവുന്നതിലുമപ്പുറം; ചേച്ചിയുടെ വേര്‍പാടില്‍ വേദനയോടെ വീണ

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

പത്തനംതിട്ടയില്‍ ബേക്കറി നടത്തിപ്പുകാരന് കൊവിഡ്; ഉറവിടമറിയില്ല, സമ്പര്‍ക്ക പട്ടിക വിപുലം, ആശങ്ക

വെളിച്ചെണ്ണ ഉപയോഗിക്കുന്നവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമോ, പുതിയ പഠനം പറയുന്നത് ഇങ്ങനെ

വെളിച്ചെണ്ണ ഉപയോഗിക്കുന്നവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമോ, പുതിയ പഠനം പറയുന്നത് ഇങ്ങനെ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

4 hours ago
15
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

22 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

23 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version