BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇത്രയും ചെറിയ നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും, സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയ കങ്കണയ്ക്ക് പിന്തുണയുമായി നീരജ് മാധവ്

Akshaya by Akshaya
June 16, 2020
in Entertainment
0
ഇത്രയും ചെറിയ നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും, സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയ കങ്കണയ്ക്ക് പിന്തുണയുമായി നീരജ് മാധവ്
93
SHARES
43
VIEWS
Share on FacebookShare on Whatsapp

യുവനടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. സുശാന്തിന്റെ വിയോഗം ഇനിയും പലര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഞായറാഴ്ചയാണ് സുശാന്തിനെ തന്റെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രമുഖരടക്കം നിരവധി പേര്‍ അനുശോചനം അറിയിച്ചു. സുശാന്ത് സിങിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവതും രംഗത്തെത്തി. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുശാന്തിന് ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ലെന്നും കങ്കണ പറയുന്നു.

കങ്കണയുടെ തുറന്നടിച്ച പ്രതികരണത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമ നടന്‍ നീരജ് മാധവ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കുമെന്ന് നീരജ് പറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു നീരജിന്റെ പ്രതികരണം. സിനിമമേഖലയിലെ വേര്‍തിരിവുകള്‍ നീരജ് തുറന്ന് എഴുതി. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നമെന്ന് നീരജ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു heirarchy സംബ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ good booksല്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്ക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച Sushanth Singh Rajput എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. Bollywoodല്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ industryയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. Family manനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി chichore യില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും make up ചര്‍ച്ചയും എല്ലാം കഴിഞ്ഞു join ചെയ്യാന്‍ ഇരിക്കെയാണ് date clash മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ godfather ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് relate ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: deathFB POSTkankana ranautneeraj madhavsushanth singh rajputh

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
7
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
News

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

January 28, 2026
15
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
6
ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
India

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

January 28, 2026
5
മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,
Kerala News

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

January 24, 2026
5
Load More
Next Post
2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു

2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു

ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

ബന്ധം വേര്‍പിരിഞ്ഞത് മാനസികമായി തളര്‍ത്തി; ജീവിതത്തിലെ താളപിഴകള്‍ വെളിപ്പെടുത്തി നടി പ്രിയ രാമന്‍

ബന്ധം വേര്‍പിരിഞ്ഞത് മാനസികമായി തളര്‍ത്തി; ജീവിതത്തിലെ താളപിഴകള്‍ വെളിപ്പെടുത്തി നടി പ്രിയ രാമന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
115
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
939
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
589

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version