ഫോബ്സ് ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. പുറത്തുവിട്ട പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. 64.5 കോടിയാണ് മോഹന്‍ലാലിന്റെ വരുമാനം. 2017 ല്‍ എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. 252 കോടി രൂപയാണ് കോലിയുടെ വരുമാനം.
അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്ത്. സല്മാന് ഖാന് മൂന്നാം സ്ഥാനത്തും ബോളിവുഡിന്റെ കിങ് ഖാന് ആറാം സ്ഥാനത്തുമാണ് ഉള്ളത്. അതേസമയം നൂറു കോടി വരുമാനവുമായി തെന്നിന്ത്യന്‍ താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്റ്റൈല്‍ മന്നന് രജനികാന്താണ്. പതിമൂന്നാം സ്ഥാനത്താണ് താരം.
അതേസമയം മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനു പുറമെ മമ്മൂട്ടിയും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അറുപത്തിരണ്ടാം സ്ഥാനത്താണ് താരം. 33.5 കോടിയാണ് വരുമാനം. ആദ്യ ടോപ് ടെന്നില്‍ ദീപികാ പദുക്കോണും(48)ആലിയ ഭട്ടും(59.21)ഇടംപിടിച്ചിട്ടുണ്ട്. ദീപിക പത്താം സ്ഥാനത്തും ആലിയ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.
Discussion about this post