കൊച്ചി: മലയാല സിനിമാ സംഘടനകൾക്കും സിനിമകൾക്കും കേരളത്തിന് പുറത്ത് വലിയ മതിപ്പാണെന്ന് നടൻ മോഹൻലാൽ. നമ്മുടെ ഇടയിൽ പലർക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അത് മനസ്സിലാകുകയെന്നും അദ്ദേഹം ഫഫ്ക തൊഴിലാളി സംഗമത്തിൽ സംസാരിക്കവെ പറഞ്ഞു.
എസിയിലിരുന്ന സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കാറില്ലെന്ന് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ലക്ഷ്യമിട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ചടങ്ങിൽ നടത്തിയ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ പ്രതികരണം.
മുൻപ് മലയാള സിനിമകൾ മദിരാശിയിൽ ഷൂട്ടിങ് നടത്തിയിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളിൽ ചേരാൻ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്. അതുപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകൾക്കും സുഹൃത്തുക്കൾക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്തയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് സത്യൻ അന്തിക്കാട്, ഉർവശി, ഇടവേള ബാബു, ജോജു ജോർജ്, സിബി മലയിൽ, രൺജി പണിക്കർ, സിദ്ദിഖ്, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു. മധു, കമൽഹാസൻ, അടൂർ ഗോപാലകൃഷ്ണൻ, പൃഥ്വിരാജ് എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസയറിയിച്ചു.
Discussion about this post