അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കാതെ തന്നെ് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം കൈമാറാനാവും. എളുപ്പത്തില്‍ അതിവേഗ പണമിടപാട് സാധ്യമാക്കുന്ന സംവിധാനത്തിന് തുടക്കമിട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ സംവിധാനം വഴി അഞ്ച് ലക്ഷം രൂപവരെ കൈമാറാന്‍ കഴിയും. ഈ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം.
മൊബൈല്‍ നമ്പറും ബാങ്കിന്റെ പേരും നല്‍കിയാല്‍ തത്സമയം പണമിടപാട് നടത്താവുന്നതാണ്. മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന ഏഴക്ക നമ്പറായ എംഎംഐഡിക്ക് പകരം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്നതാണ്.
ബാങ്കിന്റെ പേരും നല്‍കുന്നതോടെ അക്കൗണ്ട് ഉടമ ആരാണെന്ന് സ്ഥിരീകരിക്കുകയും പണമിടപാട് സാധ്യമാവുകയും ചെയ്യും. ചെറുകിട ഇടപാടുകള്‍ക്ക് പുറമേ ബള്‍ക്ക് ട്രാന്‍സാക്ഷനും സാധ്യമാകും.
നിലവില്‍ പരമാവധി അഞ്ച് ലക്ഷം രൂപയാണ് കൈമാറാന്‍ കഴിയുക. പല ബാങ്കുകളിലും ഉയര്‍ന്ന പരിധിയില്‍ മാറ്റവുമുണ്ട്. ക്വിക് പേ, ട്രാന്‍സ്ഫര്‍ ടു ബംനഫിഷറി എന്നിങ്ങനെ രണ്ട് രീതിയിലാണ് നിലവില്‍ പണമിടപാടുകള്‍ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് കൈമാറ്റം ചെയ്യുന്നത്.
Discussion about this post