വൈക്കം: കാര്‍ഷിക രംഗത്ത് പുതിയ പരീക്ഷണവുമായി വൈക്കം മറവന്‍തുരത്ത് പഞ്ചായത്തിലെ കൊടൂപ്പാടത്ത് കര്‍ഷകര്‍. ഒരു കുഴിയില്‍ രണ്ട് തരം കൃഷിയുടെ പരീക്ഷണമാണ് ഇവര്‍ നടത്തിയത്.കൃഷിവകുപ്പിന്റെ പുനര്‍ജനി പദ്ധതി പ്രകാരമാണ് ഹരിത സമൃദ്ധി കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വാഴകൃഷിയും പച്ചക്കറിയും വ്യാപകമാക്കിയത്. വാഴകൃഷിക്ക് വിത്തു നട്ട തടത്തില്‍ ചീരകൃഷിക്ക് വിത്ത് പാകി.
വാഴക്ക് കൂമ്പായപ്പോള് 28- ദിവസം ചീര വിളവെത്തി. അങ്ങനെ ഒരു അധ്വാനത്തില്‍ രണ്ട് പ്രതിഫലം നേടുകയാണ് കര്‍ഷക കൂട്ടായ്മ. വിളവെടുപ്പില്‍ ചീരകച്ചവടത്തില് 60,000 രൂപയുടെ നേട്ടമാണ് സംഘത്തിന് ലഭിച്ചത്.രണ്ടരയേക്കര്‍ സ്ഥലത്ത് വിവധതരം കൃഷികളാണുള്ളത് .ജൈവവള പ്രയോഗം വഴി കൂടുതല്‍ വിളവ് കിട്ടുന്ന കൃഷി സമ്പ്രദായമാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്.
പ്രളയ ദുരന്തത്തില്‍ വ്യാപകമായ കൃഷിനാശം നേരിട്ട മറവന്തുരുത്ത് പഞ്ചായത്തിലെ കര്‍ഷക കൂട്ടയാമയാണ് വേറിട്ട കൃഷി രീതികള്‍ പരീക്ഷിക്കുന്നത്. കാര്‍ഷിക രംഗത്ത് ഇനിയും പുത്തന്‍ കൃഷിരീതികള്‍ നടപ്പാക്കാനാണ് ഇവരുടെ പദ്ധതി.
ചീരകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പിവി ഹരിക്കുട്ടന് ഉദ്ഘാടനം ചെയ്തു. കൃഷി ഒഫീസര്‍ റെയ്ച്ചല്‍ സോഫിയ,കൃഷി അസ്സിസ്റ്റന്റ് എംആര്‍ ബീന,വിഎഫ് പിസി കെഡെപ്യൂട്ടി മാനേജര്‍ ജിലേഖ പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു പ്രദീപ്,പിവി പ്രസാദ് അഡ്വ കൃഷ്ണകുമാര്‍,ശരത്,വില്ലേജ് ഒഫീസര്‍ ശ്രീജ,സംഘം പ്രസിഡന്റെ് പ്രജീഷ് നെമ്പുറം,സെക്രട്ടറി സുന്ദരന്‍ നളന്ദ, എന്നിവര്‍ പങ്കെടുത്തു.
Discussion about this post