BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Agriculture

വിധി ബാധ്യതക്കാരന്‍ ആക്കി, തോറ്റ് കൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മുന്‍പോട്ട് പോയി, പത്രത്തില്‍ കിട്ടിയ പരസ്യം നെഞ്ചിലേറ്റി തുടങ്ങി ‘ഹൈടെക് കൃഷി’; ഇന്ന് ധ്യാനേഷ്വറിന്റെ സമ്പാദ്യം ലക്ഷങ്ങള്‍! വിജയഗാഥ

പരമ്പരാഗതമായ കൃഷിരീതി പിന്തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും രാവിലെ കൃഷിപ്പണിക്കിറങ്ങും. പക്ഷെ, ഒരു പാത്രം ചോറിനും ഒരു ഗ്ലാസ് പാലിനും അപ്പുറം അവര്‍ക്ക് ഒന്നും കിട്ടിയിരുന്നില്ല.

Arathi Thottungal by Arathi Thottungal
December 8, 2018
in Agriculture
0
വിധി ബാധ്യതക്കാരന്‍ ആക്കി, തോറ്റ് കൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മുന്‍പോട്ട് പോയി, പത്രത്തില്‍ കിട്ടിയ പരസ്യം നെഞ്ചിലേറ്റി തുടങ്ങി ‘ഹൈടെക് കൃഷി’; ഇന്ന് ധ്യാനേഷ്വറിന്റെ സമ്പാദ്യം ലക്ഷങ്ങള്‍! വിജയഗാഥ
83
VIEWS
Share on FacebookShare on Whatsapp

പൂനെയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് അയാള്‍ ജനിച്ചത്. പത്താം ക്ലാസ് കഴിഞ്ഞയുടനെ ധ്യാനേഷ്വര്‍ ബോഡെ കുടുംബത്തിനൊപ്പം ഫാമില്‍ ജോലി ചെയ്തു തുടങ്ങി. പരമ്പരാഗതമായ കൃഷിരീതി പിന്തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും രാവിലെ കൃഷിപ്പണിക്കിറങ്ങും. പക്ഷെ, ഒരു പാത്രം ചോറിനും ഒരു ഗ്ലാസ് പാലിനും അപ്പുറം അവര്‍ക്ക് ഒന്നും കിട്ടിയിരുന്നില്ല.

READ ALSO

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി, റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി, റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ

May 24, 2025
9
accident death

അജ്ഞാത വാഹനമിടിച്ചു, തലയ്ക്ക് പരിക്കേറ്റ് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

August 6, 2024
136

കൃഷിപ്പണി നഷ്ടമാണെന്ന് മനസിലായപ്പോള്‍ ധ്യാനേഷ്വര്‍ കൃഷിപ്പണി ഉപേക്ഷിച്ചു. പിന്നീടയാള്‍ പൂനെയില്‍ ഒരു ഓഫീസില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. പത്തുവര്‍ഷം അയാള്‍ ആ ജോലി ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം 11 വരെ ജോലി ചെയ്യണം.

ആ സമയത്താണ് പത്രത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ വന്നത്. സംഗലിയിലെ ഒരു കര്‍ഷകന്റെ വിജയകഥ ആയിരുന്നു അതില്‍. പോളിഹൌസ് ഫാമിങ്ങിലൂടെ 1000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടിയ കര്‍ഷകന്റെ കഥ.

ധ്യാനേഷ്വര്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. പൂനെയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിങ് സെന്റര്‍ നല്‍കുന്ന രണ്ട് ദിവസത്തെ പരിശീലനത്തിലും പങ്കെടുത്തു. അയാളുടെ അച്ഛന്‍ അയാളുടെ തീരുമാനത്തെ എതിര്‍ത്തിരുന്നു. പരിശീലനത്തിന് ചെന്നപ്പോള്‍ എല്ലാം തിയറി ക്ലാസുകളാണ്. പ്രാക്ടിക്കലായി ഒന്നുമില്ല. വിദ്യാഭ്യാസവും കുറവായിരുന്നതിനാല്‍ അത് മനസിലാക്കാനും ന്യാനേഷ്വര്‍ ബുദ്ധിമുട്ടി. പക്ഷെ, തോറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ചു. അധികൃതരുമായി ബന്ധം തുടര്‍ന്നു. എങ്ങനെയാണ് പോളിഹൌസ് ഫാമിങ് ചെയ്യുന്നത് എന്ന് പഠിച്ചു.

പിറ്റേ വര്‍ഷം വരെ അയാള്‍ എല്ലാ ദിവസവും 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പരിശീലനകേന്ദ്രത്തിലെത്തി. അവിടെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ ജോലി ചെയ്തു. ഒരു രൂപ പോലും വാങ്ങിയില്ല. പഠിക്കാനാണ് വരുന്നതെന്ന് പറഞ്ഞു.
പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേഷ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൌസ് നിര്‍മ്മാണത്തിനായിരുന്നു ലോണ്‍. 1999-ല്‍ അയാള്‍ പലവിധത്തിലുള്ള പൂക്കള്‍ നട്ടുവളര്‍ത്തി. ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു. ആദ്യമൊക്കെ കൃത്യമായ വരുമാനം കിട്ടിയിരുന്നില്ല. പക്ഷെ, ഇപ്പോള്‍ കൃത്യമായി വരുമാനം കിട്ടുന്നു. പക്ഷെ, ഒരു വര്‍ഷത്തിനുള്ളില്‍ അയാള്‍ 10 ലക്ഷം രൂപ ലോണെടുത്തത് തിരിച്ചടച്ചു.

ബാങ്ക് മാനേജര്‍ ആദ്യമായി വീട്ടിലെത്തിയപ്പോള്‍ തന്റെ നിലമെല്ലാം കടം കാരണം ജപ്തി ചെയ്യാനാണെന്ന് ഭയന്ന് ധ്യാനേഷ്വറിന്റെ അച്ഛന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ല. പക്ഷെ, ബാങ്ക് മാനേജര്‍ അകത്ത് ചെന്ന് അച്ഛന്റെ കാലില്‍ തൊടുകയും നിങ്ങളുടെ മകനാണ് ആദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ലോണും അടച്ച് തീര്‍ത്തതെന്നും പറഞ്ഞു.

2004 -ല്‍ നബാര്‍ഡിന്റെ സഹായത്തോടെ മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് ‘അഭിനവ് ഫാര്‍മേഴ്‌സ് ക്ലബ്ബ്’ എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. കുറച്ച് പേര്‍ മാര്‍ക്കറ്റിങ് കാര്യങ്ങള്‍ ശ്രദ്ധിച്ചു, കുറച്ചുപേര്‍ ട്രാന്‍സ്‌പോര്‍ട്ട്. അവര്‍ ലാഭം പരസ്പരം പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ 11 പേരില്‍ നിന്നും 305 ആയി അംഗസംഖ്യ ഉയര്‍ന്നു.
മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. ഗ്രൂപ്പ് 300 മാരുതി കാറുകള്‍ വാങ്ങി. സാധനങ്ങളെത്തിക്കുന്നത് വേഗത്തിലാക്കാനായിരുന്നു ഇത്. നബാര്‍ഡ് അവരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

നഷ്ടങ്ങളും വന്നു

പക്ഷെ, നഷ്ടവുമുണ്ടായി. പൂക്കളുടെ വില കുറഞ്ഞു. ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണം 23 വരെ ആയി കുറഞ്ഞു. അതേ സമയത്താണ് അവിടെ മാളുകള്‍ ഉയര്‍ന്നുവന്നത്. ചെരിപ്പുകള്‍ മാളിലും പച്ചക്കറികള്‍ റോഡരികിലും വില്‍ക്കുന്നതിന്റെ വൈരുദ്ധ്യത്തെ കുറിച്ച് പറഞ്ഞ് ധ്യാനേഷ്വര്‍ ചിരിക്കുന്നു. മാളുകളുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ പച്ചക്കറികള്‍ കൃഷി ചെയ്ത് തുടങ്ങി. ബ്രൊക്കോളി, ചൈനീസ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. 100 ശതമാനം ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രമാണ് വില്‍ക്കുന്നത്. പതിയെ പതിയെ ലാഭം കണ്ടുതുടങ്ങി. അതുവരെയുണ്ടായിരുന്ന നഷ്ടങ്ങള്‍ നികത്തുന്ന തരത്തിലുള്ള ലാഭം കിട്ടിത്തുടങ്ങി. പക്ഷെ, ഇനിയും നഷ്ടമുണ്ടായേക്കാമെന്ന് തോന്നിയ ധ്യാനേഷ്വര്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഹൈ-ടെക്ക് കൃഷി ഒരുക്കി.

ഒരു ഏക്കര്‍ സ്ഥലം, 10,000- 20,000 ലിറ്റര്‍ വെള്ളം, രണ്ട് മണിക്കൂര്‍ ഇലക്ട്രിസിറ്റി, നാല് മണിക്കൂര്‍ മാത്രം കൃഷിയിടത്തില്‍ ചെലവഴിച്ചാല്‍ മതി. ഈ ഒരു ഏക്കര്‍ സ്ഥലത്തെ നാല് സബ് പ്ലോട്ടുകളാക്കി തിരിച്ചു. ഒന്നില്‍ ഓറഞ്ച്, മാങ്ങ് തുടങ്ങി 12 തരം പഴങ്ങള്‍ നട്ടുവളര്‍ത്തി. മറ്റൊന്നില്‍ പച്ചക്കറികള്‍, മൂന്നാമത്തേതില്‍ പയര്‍ വര്‍ഗങ്ങള്‍, അവസാനത്തേതില്‍ ഇല വര്‍ഗങ്ങള്‍. ഇവ നേരിട്ട് ആവശ്യക്കാരിലെത്തിച്ചു തുടങ്ങി. ബസുകളിലും ട്രെയിനുകളിലും ഇവ മുംബൈ, ഗോവ, നാഗ്പുര്‍, ദില്ലി, കല്‍ക്കത്ത എന്നിവിടങ്ങളിലെത്തിച്ചേര്‍ന്നു. പശുവിനെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. അതില്‍ നിന്നും ലാഭം കണ്ടെത്തുന്നു. ആറ് കര്‍ഷകര്‍ ചേര്‍ന്ന് 12 ലക്ഷം വരെ ഒരു വര്‍ഷം കണ്ടെത്തുന്നു.

കൂടാതെ അഭിനവ് ഫാര്‍മേഴ്‌സ് ഗ്രൂപ്പ് വനിതാ സ്വാശ്രയസംഘങ്ങളുമായി കൈകോര്‍ക്കുന്നു. പാക്ക് ചെയ്യാനും മറ്റും വനിതകളാണ് സഹായിക്കുന്നത്. 300-800 വരെ ഇവര്‍ക്ക് ദിവസം കൂലി കിട്ടുന്നു. ഇവര്‍ ഇപ്പോള്‍ സ്വന്തം കാലില്‍ നിന്നു തുടങ്ങി. ഇന്ന്, അഭിനവ് ഫാര്‍മേഴ്‌സ് ക്ലബ്ബ് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 1.5 ലക്ഷം കര്‍ഷകരുണ്ട് അംഗങ്ങളായി. 400 കോടി വരെ വര്‍ഷം ഇവര്‍ക്ക് കിട്ടുന്നു.

Tags: hitech farming

Related Posts

No Content Available
Load More
Next Post
ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കി..! ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 10000 രൂപ പിഴ

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കി..! ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 10000 രൂപ പിഴ

ബാഹുബലിയെ തകര്‍ത്തെറിഞ്ഞ് ഒടിയന്‍ മാണിക്യന്‍, റിലീസിന് മുന്‍പ് റെക്കോര്‍ഡ് കളക്ഷന്‍!

ബാഹുബലിയെ തകര്‍ത്തെറിഞ്ഞ് ഒടിയന്‍ മാണിക്യന്‍, റിലീസിന് മുന്‍പ് റെക്കോര്‍ഡ് കളക്ഷന്‍!

വര്‍ധിക്കുന്ന ജീവിത ചിലവ്; ഫ്രാന്‍സില്‍ വീണ്ടും പ്രക്ഷോഭം

വര്‍ധിക്കുന്ന ജീവിത ചിലവ്; ഫ്രാന്‍സില്‍ വീണ്ടും പ്രക്ഷോഭം

Discussion about this post

RECOMMENDED NEWS

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
621
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version