BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മാതൃഭൂമിക്ക് നേഴ്സിംഗ് സമൂഹത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒരു റിപ്പോര്‍ട്ടറെ തൊഴിലാളികളോട് വഞ്ചന കാണിക്കുന്ന സഹോദര സ്ഥാപനമായ പിവിഎസിലേക്ക് വിടൂ’; വെല്ലുവിളിച്ച് ജാസ്മിന്‍ ഷാ

തന്നെ ചതിയനാക്കാന്‍ പാടുപെടുന്ന മാതൃഭൂമി ആദ്യം സഹോദര സ്ഥാപനമായ പിവിഎസ് ആശുപത്രിയിലെ തൊഴില്‍ ചൂഷണങ്ങള്‍ വെളിച്ചത്തു കൊണ്ടു വരണമെന്നും

Anitha by Anitha
June 15, 2019
in Kerala News
0
‘മാതൃഭൂമിക്ക് നേഴ്സിംഗ് സമൂഹത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒരു റിപ്പോര്‍ട്ടറെ തൊഴിലാളികളോട് വഞ്ചന കാണിക്കുന്ന സഹോദര സ്ഥാപനമായ പിവിഎസിലേക്ക് വിടൂ’; വെല്ലുവിളിച്ച് ജാസ്മിന്‍ ഷാ
57
SHARES
73
VIEWS
Share on FacebookShare on Whatsapp

കൊച്ചി: തനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ അഴിച്ചുവിട്ട് വാര്‍ത്തകള്‍ സൃഷ്ടിച്ചും ചര്‍ച്ച നടത്തിയും ടിആര്‍പി റേറ്റ് കൂട്ടാനുള്ള ശ്രമം നടത്തുന്ന മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് നേഴ്‌സിങ് സംഘടന യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. തന്നെ ചതിയനാക്കാന്‍ പാടുപെടുന്ന മാതൃഭൂമി ആദ്യം സഹോദര സ്ഥാപനമായ പിവിഎസ് ആശുപത്രിയിലെ തൊഴില്‍ ചൂഷണങ്ങള്‍ വെളിച്ചത്തു കൊണ്ടു വരണമെന്നും അത് വാര്‍ത്തയാക്കാന്‍ ധൈര്യം കാണിക്കണമെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

READ ALSO

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി

June 4, 2025
1
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

June 4, 2025
3

ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുകയും ചെയ്യുന്ന നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തിന് താന്‍ ടിആര്‍പി റേറ്റ് കൂട്ടാനുള്ള ഒരു ഇര മാത്രമാണെന്ന് അറിയാമെന്നും അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുന്ന വസ്തുതകള്‍ കണ്ണടച്ച് ഇരുട്ടാക്കി ഇങ്ങനെ ഒരു പ്രബന്ധം അവതരിപ്പിക്കുമോ ഒരു മാധ്യമമെന്നും ജാസ്മിന്‍ ഷാ മാതൃഭൂമിയോടായി ചോദിക്കുന്നു. ആശുപത്രി മാനേജ്‌മെന്റുകളുമായി യുഎന്‍എയുടെ അവൈലബിള്‍ എക്‌സിക്യൂറ്റീവ് അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും ഉള്‍പ്പെട്ട സംഘം നടത്തിയ ചര്‍ച്ചയെ നേഴ്‌സുമാരോടുള്ള ചതിയായി ചിത്രീകരിച്ച മാതൃഭൂമിയെ കുറ്റപ്പെടുത്തുകയായിരുന്നു ജാസ്മിന്‍ ഷാ.

ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എന്നെ ചതിയനാക്കാന്‍ പാട് പെടുന്ന പി വി എസ് ആശുപത്രിയുടെ സഹോദര സ്ഥാപനമായ പ്രിയ മാതൃഭൂമീ..നിങ്ങള്‍ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത് ? സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാരുമായും ,മാനേജുമെന്റുമായും ,മറ്റ് ട്രേഡ് യൂണിയനുകളുമായും ,രാഷ്ട്രീയ പാര്‍ട്ടികളുമായും ,സാമൂഹ്യ -സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തുന്നത് ലോകത്തിലെ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണോ ? സമരം നടക്കുന്നത് ഒരു മാനേജുമെന്റിനെ ആയിട്ടാണെങ്കില്‍ അവരുമായും ,സംസ്ഥാനമാകെയുള്ള വിഷയമാണെങ്കില്‍ അതില്‍ ഉള്‍പ്പെടുന്ന പല വിഭാഗം മാനേജുമെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റ് ? ഞാന്‍ ഒറ്റയ്ക്ക് രഹസ്യമായി ചര്‍ച്ച നടത്തിയതെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ശെരിയാണ് …’ഞാന്‍ ചതിയനാണ് ‘..ഇത് അവൈലബിള്‍ ആയ എക്‌സിക്യൂറ്റീവ് അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും എല്ലാവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ച എങ്ങനെയാണ് എന്റെ ചതിയായി രൂപാന്തരം സംഭവിക്കുന്നത്? ആടിനെ പട്ടിയെയും പട്ടിയെ പേപ്പട്ടിയാക്കും ‘ തല്ലി കൊല്ലുന്ന നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തിന് ഞാനും ടി ആര്‍ പി റേറ്റ് കൂട്ടാനുള്ള ഒരു ഇര മാത്രമാണെന്ന് അറിയാം. അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുന്ന വസ്തുതകള്‍ കണ്ണടച്ച് ഇരുട്ടാക്കി ഇങ്ങനെ ഒരു പ്രബന്ധം അവതരിപ്പിക്കുമോ ഒരു മാധ്യമം ..? നിങ്ങള്‍ തന്നെ പറയുന്നു ഞാന്‍ നിര്‍ദേശിച്ച ശമ്പളമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് .ഞാന്‍ പറയുന്നത് നടപ്പിലാക്കാന്‍ മാത്രം എന്നോട് ഇഷ്ടം അധികരിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണോ ഇത് ? അത് കൊണ്ടാവും രണ്ട് മാസത്തിനുള്ളില്‍ മൂന്ന് അന്വേഷണ സംഘത്തെ മാറ്റി മാറ്റി വെച്ചതും ഇപ്പോള്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നതും !

സമരത്തില്‍ വെയ്ക്കുന്ന ശമ്പള ആവശ്യം സമവായതിലൂടെയും ചര്‍ച്ചയിലൂടെയുമാണ് ഒരു അന്തിമ ധാരണയില്‍ എത്തുക .മാനേജുമെന്റ് പ്രതിനിധികളുമായി ഞങ്ങളുടെ പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചയില്‍ ഒരു തീരുമാനവും ആയിരുന്നില്ല .സര്‍ക്കാര്‍ തീരുമാനം നീണ്ടു പോവുകയാണെങ്കില്‍ ,ചര്‍ച്ചക്ക് വന്ന ആശുപത്രി മാനേജുമെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ മിനിമം ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണം ,അതായിരുന്നു ആവശ്യം . ഈ ചര്‍ച്ചയുടെ ഭാഗമായി ഞാനോ എന്റെ സംഘടനയോ നയാ പൈസ യുടെ സഹായമോ ആനുകൂല്യമോ ആശുപത്രി മാനേജുമെന്റുകളില്‍ നിന്ന് കൈപ്പറ്റിയതായി ഈ മഹാന്മാര്‍ക്ക് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ ?

നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രശനങ്ങളെ കുറിച്ച് എന്താണ് അറിയുക ? ലോണടക്കാന്‍ നിവൃത്തിയില്ലാതെ ,മക്കളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാന്‍ പറ്റാതെ ,വീട്ടില്‍ ദാരിദ്ര്യം പച്ചയായി നിന്നു വെല്ലു വിളിക്കുമ്പോള്‍ കിട്ടുന്നത് എത്രയാണെങ്കിലും ആ ശമ്പള വര്‍ദ്ധനവ് ഞങ്ങള്‍ക്ക് വലുതാണ് !അതിനു വേണ്ടിയാണ് ഞങ്ങള്‍ കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്ത കോര്‍പ്പറേറ്റുകളോട് യുദ്ധം ചെയ്തത് .നിങ്ങള്‍ക്ക് ഒരല്പമെങ്കിലും നേഴ്സിംഗ് സമൂഹത്തോട് ആത്മാര്‍ത്ഥതയുണ്ടങ്കില്‍ നിങ്ങള്‍ ഒരു റിപ്പോര്‍ട്ടറെ സഹോദര സ്ഥാപനമായ പിവിഎസിലേക്ക് വിടൂ ..
കണ്ണ് തുറന്നു കാണൂ ..എല്ലാ തൊഴില്‍ നിയമങ്ങളെയും അവകാശങ്ങളെയും നഗ്‌നമായി ധിക്കരിച്ചു കൊണ്ട് ശമ്പളം കൊടുക്കാതെ തൊഴിലാളി സമൂഹത്തിന്റെ ,സ്ത്രീകളുടെ മാനുഷിക ആവശ്യങ്ങളെ പോലും നിരന്തരം നിഷേധിക്കപ്പെടുന്ന കഥകള്‍ അവിടെ ധാരാളം ഉണ്ട്. അവിടെ തൊഴിലാളികളോട് വഞ്ചന കാണിക്കുന്ന ,ശമ്പളം കൊടുക്കാമെന്ന ഉറപ്പുകള്‍ നിരന്തരം ലംഘിക്കുന്ന ചതിക്കുന്ന മാനേജുമെന്റിനെ നിങ്ങള്‍ എന്ത് വിളിച്ചു തലോടും ? അറിയാന്‍ ഈ പൊതു സമൂഹം ആഗ്രഹിക്കുന്നുണ്ട് .എന്നിട്ട് വിളംബരം ചെയ്യൂ എന്റെ ചതിക്കഥകള്‍ !

Tags: jasminshahKeralaUNA

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
Kerala News

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
Kerala News

കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

May 31, 2025
3
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ചികിത്സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

May 30, 2025
2
അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം
Kerala News

അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

May 30, 2025
2
Load More
Next Post
സ്വിം സ്യൂട്ടിട്ട ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ഡോക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍; സംസ്‌കാരത്തിന് വിരുദ്ധമെന്ന് വാദം

സ്വിം സ്യൂട്ടിട്ട ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ഡോക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍; സംസ്‌കാരത്തിന് വിരുദ്ധമെന്ന് വാദം

നിപ്പാ ബാധിതനായ യുവാവിന്റെ സാമ്പിള്‍ ഫലം നെഗറ്റീവ്; സംസ്ഥാനത്ത് നിപ്പാ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

നിപ്പാ ബാധിതനായ യുവാവിന്റെ സാമ്പിള്‍ ഫലം നെഗറ്റീവ്; സംസ്ഥാനത്ത് നിപ്പാ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

ജാമ്യത്തിലിറങ്ങി നാല് മാസത്തിനിടെ 52 മോഷണങ്ങള്‍;  മോഷ്ടാവിനെ ഷാഡോ പോലീസ് അതിവിദഗ്ദമായി കീഴടക്കി

ജാമ്യത്തിലിറങ്ങി നാല് മാസത്തിനിടെ 52 മോഷണങ്ങള്‍; മോഷ്ടാവിനെ ഷാഡോ പോലീസ് അതിവിദഗ്ദമായി കീഴടക്കി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

21 hours ago
12
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

1 day ago
6
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലേർട്ട്

4 hours ago
3
ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

3 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version