നേമം: നേമത്ത് കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. പുന്നമൂട് പകലൂര്‍ ശരണ്യ ഭവനില്‍ ശരത്(20), പുന്നമൂട് കുഴിയാംവിള പുത്തന്‍ വീട്ടില്‍ കൃഷ്ണപ്രദീപ്(20) എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ കല്ലിയൂര്‍ ചെങ്കോട് സ്വദേശി വിശാഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. പുന്നമൂട് രക്തേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. ഉത്സവം കാണാനെത്തിയ വിശാഖിനെ ഇരുവരും ചേര്‍ന്ന് കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരത്തിന്റെ കൂട്ടുകാരിക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്താണ് ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് നേമം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേമം പോലീസ് ഇന്‍സ്പെക്ടര്‍ സാജു ജോര്‍ജ്, എസ്ഐ എപി അനീഷ്, എഎസ്ഐ മുഹമ്മദ് അലി, സിപിഒമാരായ ബിജു, സുനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Discussion about this post