ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിനിമം വരുമാനം വാഗ്ദാനം ചെയ്തു കൊണ്ട് പ്രകടന പത്രിക പുറത്തിറക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. 6000 മുതല്‍ 12000 വരെ വരുമാനം ഉറപ്പാക്കും എന്നാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്കും 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകള്‍ക്കും പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
Discussion about this post