തിരുവണ്ണാമല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. ഇവരുടെ മൊബൈലില്‍ നിന്ന് കുട്ടികളോടൊത്തുള്ള മോശം ചിത്രങ്ങളും വീഡിയോകളും നിത്യയുടെ ഭര്‍ത്താവ് ഉമേഷ് കുമാര്‍ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ഭര്‍ത്താവ് കളക്ടര്‍ക്കു നേരിട്ടു പരാതി നല്കി. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് സംഭവത്തില്‍ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു.
2014 മുതല്‍ 2017 വരെ ഉള്ള കാലഘട്ടത്തില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിനും മോശം ചിത്രങ്ങള്‍ പകര്‍ത്തിയതിനും നേരത്തെ പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
നിരവധി സ്കൂളില്‍ നിന്ന് ഇവരെ സ്ഥലംമാറ്റിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ അടക്കമുള്ള കുറ്റങ്ങളാണു അധ്യാപികക്കെതിരെ ചുമത്തിയത്. ഇവരെ ഏപ്രില്‍ 4 വരെ റിമാന്‍ഡില്‍ തിരുവണ്ണാമല മഹിളാ കോടതി ഉത്തരവിട്ടു.
Discussion about this post