ഓസ്ട്രേലിയ: പാമ്പുകള്‍ ഇര പിടിക്കുന്നത് സര്‍വ്വസാധാരണമാണ് എന്നാല്‍ ടിവി ആന്റിനയില്‍ തൂങ്ങി കിടന്ന് ഇരപിടിക്കുന്നത് അത്ര സാധാരണമായി കാണുന്ന ഒന്നല്ല. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഓസ്ട്രേലിയയിലെ കിംഗ്സ്ക്ലിഫ് സ്വദേശിയായ കാത്തി ഗെലിന്റെ വീട്ടിലാണ് സംഭവം. ‘കാര്‍പെറ്റ് പൈത്തണ്‍’ എന്നറിയപ്പെടുന്ന പെരുമ്പാമ്പാണ് കാത്തി ഗെലിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ടിവി ആന്റിനയില്‍ ചുറ്റിപ്പിണഞ്ഞ് കിടന്ന് ഇരപിടിച്ചത്.
വലിയ വിഷമൊന്നുമില്ലാത്ത ഇനത്തില്‍ പെട്ട പെരുമ്പാമ്പാണ് ഇത്. ആദ്യമൊന്ന് പേടിച്ചെങ്കിലും സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ കാത്തി മുതിരാതിരുന്നില്ല. എന്നാല്‍ ഇരയെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ കാത്തിക്കായില്ല.
കാരണം ഏതാണ്ട് ഒന്നര മണിക്കൂറിലധികം സമയമെടുത്താണ് പാമ്പ് ഇരയെ മുഴുവനായി അകത്താക്കിയത്. ഇത്തരത്തിലുള്ള പാമ്പുകള്‍ വലിയ ഇരയെ ഞെരിച്ച്, അതിന്റെ അനക്കം മുഴുവനായി നിലച്ച ശേഷം വിഴുങ്ങുകയാണ് പതിവ്.
Discussion about this post