ഡെറാഡൂണ്‍: കാശ്മീരിലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിംഗിന് പോയ സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.
‘പുല്‍വാമയില്‍ 40 സൈനികരുടെ വീരമൃത്യുവിന് പിന്നാലെ ‘പ്രൈം ടൈം മിനിസ്റ്റര്‍’ സിനിമാ ഷൂട്ടിംഗിലായിരുന്നു’ രാജ്യം പുല്‍വാമയില്‍ വിലപിക്കുമ്പോള്‍ രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള നദിക്കരയിലായിരുന്നു പ്രധാനമന്ത്രി. ചിരിച്ചകൊണ്ട് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം നദിയില്‍ ബോട്ടിംഗിനിറങ്ങിയെന്നും’ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പരിഹസിച്ചു.
പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. രാജ്യം മുഴുവന്‍ സൈനികരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
पुलवामा में 40 जवानों की शहादत की खबर के तीन घंटे बाद भी ‘प्राइम टाइम मिनिस्टर’ फिल्म शूटिंग करते रहे।
देश के दिल व शहीदों के घरों में दर्द का दरिया उमड़ा था और वे हँसते हुए दरिया में फोटोशूट पर थे।#PhotoShootSarkar pic.twitter.com/OMY7GezsZN
— Rahul Gandhi (@RahulGandhi) February 22, 2019
















Discussion about this post