കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പശ്ചിമബംഗാള്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 1960 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1996ലും 1972 ലും ടോളിഗഞ്ച് മണ്ഡലത്തില്‍നിന്നും നിയമസഭയിലെത്തി. 1998 ല്‍ തൃണമൂല്‍ രൂപീകൃതമായപ്പോള്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം മമതയ്ക്കൊപ്പം ചേര്‍ന്നു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
Discussion about this post