കൊളംബോ: ശ്രീലങ്കയെ അമ്പരപ്പിച്ച് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ അപ്രതീക്ഷിത സ്ഥാനമാറ്റങ്ങള്‍. രാഷ്ട്രീയ അട്ടിമറികള്‍ക്കിടെ നാടകീയ നീക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്നലെ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കുകയും പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രധാനമന്ത്രി കൂടിയായ മഹീന്ദ്ര രജപക്സെയെ നിയമിക്കുകയും ചെയ്തു. രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) റെനില്‍ വിക്രമസിംഗ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് രജപക്സെയുടെ സ്ഥാനാരോഹണത്തിനു വഴിയൊരുങ്ങിയത്.
2015-ല്‍ റെനില്‍ വിക്രമസിംഗയുടെ പിന്തുണയോടെയാണ് മൈത്രിപാല സിരിസേന പ്രസിഡന്റായത്. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതല്‍ ഭരണം വരെയുള്ള വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇതാണ് ഭരണമാറ്റത്തിന് കാരണമായത്.
Discussion about this post