ദില്ലി: ഹാഷ് ടാഗ് ക്യംപയിനുകള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത നടന്‍ മുകേഷിനെപ്പറ്റിയും #metoo ലൂടെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ടെസ് ജോസഫ്. എന്നാല്‍ മീടൂ ഹാഷ് ടാഗ് ക്യാംപെയ്‌നുകളുടെ ലക്ഷ്യവും തുടക്കവുമൊക്കെ എത്രപേര്‍ക്കറിയാം?
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്യാംപെയ്ന്‍ ആരംഭിച്ചത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് തുടക്കം കുറിച്ചത്.
സുഹൃത്തില്‍ നിന്നു ലഭിച്ച നിര്‍ദേശത്തെ ഉള്‍ക്കൊണ്ടാണ് പീഡനത്തിനിരയായവര്‍ അത് തുറന്ന് പറയണമെന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളില്‍ ‘മീ ടു’ എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. ഇതിലൂടെയാണ് ‘മീ ടൂ’ ക്യാപയിനിന് തുടക്കമായത്.
If you’ve been sexually harassed or assaulted write ‘me too’ as a reply to this tweet. pic.twitter.com/k2oeCiUf9n
— Alyssa Milano (@Alyssa_Milano) October 15, 2017
















Discussion about this post