ലണ്ടന്‍: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ സ്റ്റഫോര്‍ഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം ഉണ്ടായത്. മാതാപിതാക്കളായ ക്രിസ് മോള്ടന്, നതാലി യുണിറ്റ് എന്നിവര്‍ക്കെതിരെ പോലീസ് അനാസ്ഥ മൂലമുള്ള നരഹത്യക്കു കേസെടുത്തു.
മുറിക്കുള്ളില്‍ തീ നിയന്ത്രണാതീതമായപ്പോള്‍ ഇരുവരും ഒന്നാം നിലയിലെ ജനാല വഴി രണ്ടു വയസുകാരിയായ ഇളയ മകള്‍ക്കൊപ്പം രക്ഷപെടുകയായിരുന്നു. പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ നതാലിയുടെയും ക്രിസിന്റെയും നില ഗുരുതരമല്ല.
Discussion about this post