പൃഥിരാജ് നായകനായി എത്തുന്ന ‘9’ന്റെ പുതിയ പ്രൊമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹൊറല്‍ ഫാന്റസി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജന്യൂസ് മുഹമ്മദ് ആണ്.
പ്രകാശ് രാജ്, വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, അലോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തീയ്യേറ്ററുകളിലെത്തും.
Discussion about this post