വിവാഹനാളില്‍ ആന്‍ലിയ തന്റെ അച്ഛനുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പിതാവ്. വീഡിയോയില്‍ ആന്‍ലിയയുടെ ഭര്‍ത്താവിനെയും കാണാം. അന്ന് കല്യാണ നാളില്‍ അച്ഛന്റേയും മകളുടെയും കഥ പറയുന്ന മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ.. എന്ന ഗാനം അച്ഛനോടൊപ്പം പാടുന്ന ആന്‍ലിയയുടെ വിഡിയോയും വാര്‍ത്തയാവുകയാണ്.
2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പോലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പോലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പോലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാകുന്നു.
Discussion about this post