മുസൂരി: പ്രമുഖ ബോളിവുഡ് നടന് ഷാഹിദ് കപ്പൂരിന്റെ സിനിമാ സെറ്റിലില്‍ അവകടം. അപകടത്തില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. മുസൂരിയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കബീര്‍ സിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ മുസാഫര്‍നഗര്‍ സ്വദേശി രാമു ആണ് അപകടത്തില്‍ മരിച്ചത്. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍ ഫാനില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു.
Discussion about this post