മുംബൈ: ജമ്മു കാശ്മീരിലെ ഉറിയില്‍ വെച്ച് നടന്ന ഭീകരാക്രമണത്തിന്റെ നേര്‍രേഖ ചിത്രമായ ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം. ചിത്രത്തിലെ ഹിറ്റ് ഡയലോഗായ ‘ഹൗ ഈസ് ദി ജോഷ്?’ (ഉഷാറല്ലേ?) എന്നായിരുന്നു സദസ്സിനോട് മോഡിയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
സിനിമയ്ക്ക് ഇന്ത്യയിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ മോഡി സിനിമയും സമൂഹവും പരസ്പരം പ്രതിഫലിപ്പിക്കാറുണ്ടെന്നും പറഞ്ഞു. ‘കാലത്തിനനുസരിച്ച് നമ്മുടെ സിനിമ മാറുന്നതുപോലെ ഇന്ത്യയും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങള്‍ എത്രയുണ്ടോ അത്രതന്നെ പരിഹാരങ്ങളുമുണ്ട്’, നരേന്ദ്ര മോഡി പറഞ്ഞു.
ആദിത്യ ധര് സംവിധാനം ചെയ്ത ചിത്രത്തിലെ നായകന് വിക്കി കൗശലാണ്. യാമി ഗൗതമാണ് നായിക. 42 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതിനകം തന്നെ നൂറുകോടി ക്ലബില്‍ ഇടം നേടി കഴിഞ്ഞു.
#WATCH: PM Modi asks "How's the josh?" at the inauguration of National Museum of Indian Cinema in Mumbai. pic.twitter.com/KgcqJoKtYp
— ANI (@ANI) January 19, 2019
Discussion about this post