ബെംഗളൂരു: ധർമ്മസ്ഥലയിൽ നിന്നും വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഇത് അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ കണ്ടെത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചത്.
ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. തലയോട്ടിയും അസ്ഥിക്കഷണങ്ങളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും വനമേഖലയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും എസ്ഐടി അറിയിച്ചു.










Discussion about this post