ബെംഗളൂരു: ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഡിസിപി സൗമ്യലത പിന്മാറി. സൗമ്യലതയുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ജി പരമേശ്വര സ്ഥിരീകരിച്ചു.
അനൗദ്യോഗികമായി വിവരം ലഭിച്ചെന്നും പകരം ഉദ്യോഗസ്ഥനെ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും പരമേശ്വര പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിക്കുന്നത്.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളാണ് സൗമ്യലത. 20 അംഗ അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമായിരുന്നു നിയോഗിച്ചത്. 4 ടീമായി അന്വേഷണം തുടരാനിരിക്കെയാണ് സൗമ്യലത പിന്മാറിയിരിക്കുന്നത്.















Discussion about this post