നിലമ്പൂർ: അഭിമാനത്തോടെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് അഡ്വക്കേറ്റ് മോഹൻ ജോർജ്. മോദിയുടെ പേര് പറഞ്ഞാൽ തന്നെ തനിക്ക് വോട്ട് കിട്ടുമെന്നും മോഹൻ ജോർജ് പറഞ്ഞു.
ബിജെപിയിൽ ചേരാൻ പലരും ആഗ്രഹിക്കുന്നുണ്ട്.
രാഷ്ട്രീയം തീരുമാനിക്കുന്നത് സാഹചര്യങ്ങൾക്കനുസരിച്ചാണ്. പല കേരള കോൺഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും മോഹൻ ജോർജ് പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാറി ചിന്തിക്കുകയാണെന്നും മോഹൻ ജോർജ് പറഞ്ഞു.
















Discussion about this post