കടുത്തുരുത്തി: കാറപകടത്തിൽ നിന്നും മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മദ്യലഹരിയില്‍ യുവാവ് അമിതവേഗത്തില്‍ കാറോടിച്ച്
ആണ് അപകടമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എ.
അതിനിടെയാണ് കാർ പാഞ്ഞെത്തിയത്.
മുളക്കുളം ഭാഗത്തുനിന്നായിരുന്നു കാര്‍ വന്നത്. ഒപ്പമുള്ളവര്‍ എംഎൽഎ യെ പിടിച്ച് മാറ്റിയതിനാലാണ് വന്‍അപകടം ഒഴിവായത്. കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചതോടെയാണ് വാഹനം നിന്നത്.
തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി.
നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. വിവരമറിഞ്ഞ് വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു.
Discussion about this post