ഭോപ്പാല്‍: വൈദ്യുതി നിലച്ച് എട്ട് വയസ്സുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങിയതറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹോഷംഗാബാദ് റോയല്‍ ഫാം വില്ല അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന റിഷിരാജ് (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്തമഴയിലും കാറ്റിലും വൈദ്യുതി നിലച്ച് റിഷിരാജിന്‌റെ മകനായ എട്ടുവയസ്സുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു.
കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ റിഷിരാജ് ജനറേറ്റര്‍ ഓണ്‍ ചെയ്യാനായി ഓടി. എന്നാല്‍ മൂന്ന് മിനിറ്റിനകം തന്നെ വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങി. പിന്നാലെ പിതാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റിഷിരാജിന് പ്രഥമശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















Discussion about this post