തിരുവനന്തപുരം: ട്രക്കിങിനു പോയ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തൻപാറ പൂന്തോട്ടത്തിൽ ഡോ. അജ്സൽ എ സൈൻ ആണ് മരിച്ചത്.
26 വയസ്സായിരുന്നു. പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയതായിരുന്നു അജ്സൽ.സുഹൃത്തിനൊപ്പം തമിഴ്നാട് ട്രിക്കിങ് ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയൻചോല- സെക്ഷനിൽ ട്രക്കിങിനു എത്തിയത്.
ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂർത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്. ഇവിടെ വച്ചാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയിൽ ചികിത്സ നൽകി. തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജ്സൽ മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ഫോർ കോസ്റ്റൽ ഏരിയ ചെയർമാൻ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്സൽ.
















Discussion about this post