മുംബൈ: തെക്കന്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ കത്തി നശിച്ചതായാണ് ദേശീയ റിപ്പോര്‍ട്ട്. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫര്‍ണിച്ചറുകളിലേക്ക് തീ പടര്‍ന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്‌നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുല്‍ഗേങ്കര്‍ പറഞ്ഞു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുകയും ഉണ്ടായിരുന്നു അതിനാല്‍ ഏറെ പണിപെട്ടാണ് തീയണച്ചത്.
















Discussion about this post