കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലായെന്നും ആചാര ലംഘനം നടത്താന്‍ വേണ്ടിയാണ് വനിതാ മതില് പണിതതെന്നു ബോധ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്. വിശ്വാസം വ്രണപ്പെടുത്തിയതില്‍ കോടിയേരിയും കാനവും കൂട്ടുപ്രതികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ സ്ത്രീകളുടെ പ്രവേശനത്തെ ക്രൂരവും പൈശാചികവുമായ നടപടിയെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഫാസിസ്റ്റാണെന്നും സുധാകരന് ആരോപിച്ചിരുന്നു.
Discussion about this post