തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരി പകുതിയോടെ യാഥാര്‍ഥ്യമാകുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കേരളത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണ മേഖലയെ ആധുനീകരിച്ച്മുന്നോട്ടു കൊണ്ടുപോവുകയാണ് കേരളാ ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീമന് ബാങ്കുകളുടെ കാലമാണ് ഇപ്പോള്‍. ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ വലിയ മത്സരം നടക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post